റോയിട്ടേഴ്സ് വിഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ല
ലബനാൻ: തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. റോയിട്ടേഴ്സ് വിഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. അൽ ജസീറ റിപ്പോർട്ടർ കാർമൻ ജൗഖദർ കാമറമാൻ ഏലി ബ്രഖ്യ എന്നിവർക്ക് പരിക്കേറ്റു.
ലബനാനിലെ അൽമ അശ്ശഹാബിലാണ് സംഭവം. ഇസ്രായേൽ ടാങ്കിൽനിന്നുള്ള ഷെൽ നേരിട്ട് ശരീരത്തിൽ പതിക്കുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന അൽജസീറ ലേഖകൻ അലി ഹാഷിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.