ആഞ്ജലീന ജോളിയെ പരിഹസിച്ച് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്



ലണ്ടൻ: ഇസ്രയേൽ-ഹമാസ് യുദ്ധത്തെ കുറിച്ച് ഹോളിവുഡ് നടി ആഞ്ജലിന ജോളി നടത്തിയ പരാമർശത്തെ പരിഹസിച്ച് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. ആക്രമണത്തിന്റെ ആദ്യ ദിവസം എന്താണ് സംഭവിച്ചതെന്നും ഒരു രാഷ്ട്രമെന്ന നിലയിൽ വലിയ ക്രൂരതയാണ് ഇസ്രായേൽ അനുഭവിച്ചതെന്നും താൻ വ്യക്തിപരമായി അതിന് ദൃക്സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൈ ന്യൂസിലെ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് ഇസ്രായേൽ പ്രസിഡന്റിന്റെ പരാമർശം.

ജോളി ഗസ്സ സന്ദർശിച്ചിട്ടില്ലെന്നും തന്റെ പരാമർശങ്ങളിലൂടെ സ്വയം പ്രതിരോധിക്കാനുള്ള ഒരു കഴിവും ഇസ്രായേലികൾക്ക് അവർ വാഗ്ദാനം ചെയ്യുന്നില്ലെന്നും ഹെർസോഗ് പറഞ്ഞു. ഇസ്രായേലിനെതിരെ അതിരൂക്ഷ ഭാഷയില്‍ പ്രതികരിക്കവേ കുടുങ്ങിക്കിടക്കുന്ന ഒരു ജനതക്കുമേൽ ബോധപൂർവം ബോംബാക്രമണം നടത്തുകയാണ് ഇസ്രായേൽ എന്ന് ദിവസങ്ങൾക്കു മുമ്പ് ആഞ്ജലീന ജോളി എക്സിൽ കുറിച്ചിരുന്നു.

ഏകദേശം രണ്ട് പതിറ്റാണ്ടായി ഗസ്സ ഒരു തുറന്ന ജയിലായിരുന്നു. അത് പെട്ടെന്ന് ഒരു കൂട്ട ശവക്കുഴിയായി മാറിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവരിൽ 40 ശതമാനം നിരപരാധികളായ കുട്ടികളാണ്. മുഴുവൻ കുടുംബങ്ങളെയും ഇസ്രായേൽ ആക്രമണം ദാരുണമായി ബാധിച്ചുവെന്നും ജോളി തന്റെ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഗസ്സയുടെ വടക്കൻ ഭാഗത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന്റെ ഫോട്ടോയും അവർ പങ്കിട്ടു.

ഇതെല്ലാം ലോകരാജ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയില്‍ വെടിനിര്‍ത്തലിനുള്ള പ്രമേയത്തെ തടഞ്ഞ് ലോകനേതാക്കള്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാവുകയാണെന്നും ജോളി പറഞ്ഞിരുന്നു.

Tags:    
News Summary - Israeli President Isaac Herzog mocks Angelina Jolie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.