Posted On
date_range Updated On
date_range ഫലസ്തീൻ കൗമാരക്കാരനെ ഇസ്രായേൽ വധിച്ചു
ജറൂസലം: വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ കൗമാരക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേൽ. പൊലീസ് സ്ഥാപിച്ച കോൺക്രീറ്റ് തടസ്സത്തിന് ദ്വാരമുണ്ടാക്കി വസ്തുക്കൾ എറിഞ്ഞതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് റിപ്പോർട്ട്. 18കാരനായ ഫായിസ് ദംദൂം ആണ് കൊല്ലപ്പെട്ടത്.
ഫലസ്തീൻ പ്രതിഷേധക്കാർ ഇസ്രായേലിലേക്ക് കടക്കുന്നത് തടയാനുള്ള സുരക്ഷ നടപടിയുടെ ഭാഗമായി 20 വർഷം മുമ്പ് നിർമിച്ചതാണ് കോൺക്രീറ്റ് തടസ്സം. അതിനിടെ 'അൽ അഖ്സ അപകടത്തിലാണ്' എന്ന പേരിൽ ശനിയാഴ്ച ഗസ്സയിൽ നടത്തിയ റാലിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.