ഗസ്സക്ക് മേൽ തീമഴ പെയ്യിച്ച് ഇസ്രായേൽ; മരണം 600 കടന്നു

ഗസ്സ സിറ്റി: തുടർച്ചയായ മൂന്നാം രാത്രിയും ഗസ്സക്ക് മേൽ തീമഴ പെയ്യിച്ച് ഇസ്രായേൽ വ്യോമാക്രമണം. കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. 8000ലേറെ പേർക്കാണ് പരിക്കേറ്റത്. ഗസ്സക്ക് മേൽ സമ്പൂർണ ഉപരോധമേർപ്പെടുത്താനാണ് ഇസ്രായേൽ നീക്കം. കരയുദ്ധത്തിന്‍റെ സൂചന നൽകി ഗസ്സ അതിർത്തികളിൽ വൻതോതിലുള്ള സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തുന്നത്.

ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ​സ്സ​ക്കു​മേ​ൽ, ഭ​ക്ഷ​ണ​മ​ട​ക്കം വി​ല​ക്കു​ന്ന സ​മ്പൂ​ർ​ണ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചത്. ഭ​ക്ഷ​ണം, വെ​ള്ളം, ഇ​ന്ധ​നം, വൈ​ദ്യു​തി എ​ന്നി​വ​യെ​ല്ലാം ത​ട​യു​ന്ന സ​മ്പൂ​ർ​ണ ഉ​പ​രോ​ധ​മാ​യി​രി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

 

ഗസ്സയിൽ 1,87,518 ഫലസ്തീനികൾ അഭയാർഥികളായെന്നാണ് യു.എൻ കണക്ക്. 1.30 ലക്ഷത്തോളം പേർ 83 സ്കൂളുകളിലായാണ് കഴിയുന്നത്. വീടുകൾ തകർന്ന മറ്റ് 41,000ഓളം പേർ പലയിടങ്ങളിലായി കഴിയുകയാണ്. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാത്ത പശ്ചാത്തലത്തിൽ അഭയാർഥികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകും.

ശ​നി​യാ​ഴ്ച ദ​ക്ഷി​ണ ഇ​സ്രാ​യേ​ൽ പ​ട്ട​ണ​ങ്ങ​ളി​ൽ ക​ട​ന്നു​ക​യ​റി ഹ​മാ​സ് ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 900 ക​വി​ഞ്ഞു. 2300 പേ​ർ​ക്ക് പ​രി​ക്കു​മു​ണ്ട്. ഗ​സ്സ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ, നെ​ഗേ​വ് മ​രു​ഭൂ​മി​യി​ലെ കി​ബ്ബു​സ് റീ​മി​ൽ സം​ഗീ​ത നി​ശ​ക്കെ​ത്തി​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട 260 പേ​ർ.

 

അതേസമയം, ലെബനാനിലെ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനിക കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. സം​ഘ​ർ​ഷം വ്യാ​പി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ഇ​സ്രാ​യേ​ൽ ദ​ക്ഷി​ണ ല​ബ​നാ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇടപെടരുതെന്ന് ഇറാന് യു.എസ് മുന്നറിയിപ്പ് നൽകി. ഹമാസിന് ഇറാന്‍റെ പിന്തുണയുണ്ടെന്ന ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് ഇത്. എന്നാൽ, ആരോപണം ഇറാൻ നിഷേധിച്ചിരുന്നു. യുദ്ധത്തിൽ ഇസ്രായേലിന് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച അമേരിക്ക യുദ്ധോപകരണങ്ങളും ആയുധങ്ങളും നൽകും. പടക്കപ്പലുകളും പോർവിമാനങ്ങളും ഇസ്രായേൽ തീരത്ത് വിന്യസിച്ചിട്ടുണ്ട്. 

 

സൈ​നി​ക​രും സി​വി​ലി​യ​ന്മാ​രു​മാ​യി നൂ​റി​ലേ​റെ പേ​രെ ഹ​മാ​സ് ത​ട​വു​കാ​രാ​ക്കി​യി​ട്ടു​ണ്ട്. ത​ങ്ങ​ൾ ബ​ന്ദി​ക​ളാ​ക്കി​വെ​ച്ച നാ​ലു ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ അ​വ​രു​ടെ ത​ന്നെ സൈ​ന്യ​ത്തി​ന്റെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി അ​ൽ-​ഖ​സ്സാം ബ്രി​ഗേ​ഡ് അ​റി​യി​ച്ചു. അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ​ക്കും ജ​ന​ങ്ങ​ൾ അ​ഭ​യം തേ​ടി​യ യു.​എ​ൻ സ്കൂ​ളു​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം വ്യാ​പി​പ്പി​ച്ച​തോ​ടെ ഗ​സ്സ​യി​ൽ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​വും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഏ​റ്റ​വും തി​ര​ക്കേ​റി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യ ജ​ബാ​ലി​യ​യി​ലും ശാ​ത്തി ക്യാ​മ്പി​നും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ജ​ബാ​ലി​യ​യി​ൽ 50ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഗ​സ്സ സം​ഘ​ർ​ഷം ച​ർ​ച്ച​ചെ​യ്യാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ചൊ​വ്വാ​ഴ്ച അ​ടി​യ​ന്ത​ര യോ​ഗം ചേ​രും. ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ച​ർ​ച്ച​ചെ​യ്യാ​ൻ അ​റ​ബ് ലീ​ഗ് വി​ദേ​ശ​മ​ന്ത്രി​മാ​ർ ബു​ധ​നാ​ഴ്ച കൈ​റോ​യി​ൽ യോ​ഗം ചേ​രും.

Tags:    
News Summary - Israeli bombing rocks Gaza through the night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.