ഫലസ്തീനി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം; 14 പേർ കൊല്ലപ്പെട്ടു

ബൈറൂത്: തെക്കൻ ലബനാനിലെ ഫലസ്തീനി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു.

നിരവധി പേർക്ക് പരിക്കേറ്റു. ഒരു വർഷം മുമ്പ് ഹിസ്ബുല്ലയുമായി വെടിനിർത്തൽ നിലവിൽ വന്നശേഷം നടക്കുന്ന വൻ ആക്രമണമാണിത്. തീരദേശ പട്ടണമായ ഐനുൽ ഹിൽവ അഭയാർഥി ക്യാമ്പിലെ മസ്ജിദിന്റെ പാർക്കിങ്ങിലെ കാറിനു നേരെയായിരുന്നു ബോംബിങ്. രാജ്യത്തെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിലൊന്നായ ഐനുൽ ഹിൽവയിൽ 64,000ത്തോളം പേർ താമസിക്കുന്നുണ്ട്.


അതിർത്തിയോടു ചേർന്നുള്ള ഇവിടെ കഴിഞ്ഞ ഒക്ടോബറിലും ഇസ്രായേൽ ബോംബറുകൾ ആക്രമണം നടത്തിയിരുന്നു. അഞ്ചുപേരാണ് അന്ന് കൊല്ലപ്പെട്ടത്.

തെക്കൻ ലബനാനിലെ ബിൻത് ജുബൈലിലെ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിൽ ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി.

Tags:    
News Summary - Israeli attack on Ein el-Hilweh refugee camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.