ഗ​സ്സ​യു​ടെ കൂ​ടു​ത​ൽ ഭാ​ഗം കൈ​യേ​റി ഇ​സ്രാ​യേ​ൽ

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ൽ അ​ധി​നി​വേ​ശം വ്യാ​പി​പ്പി​ച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​സ്രാ​യേ​ൽ സൈ​നി​ക സാ​ന്നി​ധ്യ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ ‘ഓ​റ​ഞ്ച് ലൈ​ൻ’ഭാ​ഗ​മാ​ണ് 11 ശ​ത​മാ​നം ഭാ​ഗ​ത്തേ​ക്ക് കൂ​ടി വി​പു​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ​സ്സ​യു​ടെ 64 ശ​ത​മാ​നം ഭാ​ഗ​വും ഇ​സ്രാ​യേ​ലി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ബാ​ക്കി 36 ശ​ത​മാ​നം ഭാ​ഗ​ത്താ​ണ് 20 ല​ക്ഷ​ത്തി​ലേ​റെ ഫ​ല​സ്തീ​നി​ക​ൾ ഇ​ടു​ങ്ങി​ക്ക​ഴി​യു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ്ര​ദേ​ശ​മാ​ണ് ഗ​സ്സ. അ​തി​നി​ടെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട വെ​ടി​നി​ർ​ത്ത​ലു​ക​ളെ അ​പ​ഹ​സി​ച്ച് ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ഹ​മാ​സി​ന്റെ ​നാ​വി​ക ക​മാ​ൻ​ഡ​ർ മ​ൻ​സൂ​ർ സ​മി മ​ഹ്മൂ​ദി​നെ വ​ധി​ച്ച​താ​യി ഞാ​യ​റാ​ഴ്ച ഇ​സ്രാ​യേ​ൽ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ ഗ​സ്സ​യി​ൽ ന​ട​ത്തി​യ​ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് മേ​ൽ ബോം​ബി​ടു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Israel takes over more of Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.