വെസ്റ്റ് ബാങ്കിൽ യുവാവിനെ വെടിവെച്ചുകൊന്ന് ഇസ്രായേൽ

ജറൂസലം: വെസ്റ്റ് ബാങ്കിൽ നരമേധം തുടർന്ന് ഇസ്രായേൽ. ജെനിനിൽ ചൊവ്വാഴ്ച സൈനിക നടപടിക്കിടെ യുവാവിനെ വെടിവെച്ചുകൊന്നു. 16 പേർക്ക് പരിക്കേറ്റു. ഫലസ്തീനിയുടെ വീട് തകർക്കുന്നതിനിടെയാണ് ഇസ്രായേൽ സേന 29കാരനെ വെടിവെച്ചുകൊന്നത്. കഴിഞ്ഞ മേയിൽ അൽജസീറ റിപ്പോർട്ടർ ഷെറീൻ അബൂ ആഖിലയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്ന പ്രദേശത്തായിരുന്നു വീണ്ടും ഇസ്രായേൽ അതിക്രമം.

ഷെറീനെ വെടിവെച്ചുകൊന്നതാണെന്ന് കഴിഞ്ഞ ദിവസം സൈന്യം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, വെടിവെച്ച സൈനികനെതിരെ കേസ് എടുക്കില്ലെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 87 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. 19 ഇസ്രായേലികളും കൊല്ലപ്പെട്ടു.

Tags:    
News Summary - Israel shot and killed a young man in the West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.