യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ നെതന്യാഹു വാഷിങ്ടണിൽ
ജറൂസലം: വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ നെതന്യാഹു വാഷിങ്ടണിലെത്തി. വെടിനിർത്തൽ കരാർ രൂപപ്പെടുമെന്ന സൂചന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നൽകി.
യുദ്ധത്തിലുള്ള പ്രതിഷേധം സൂചിപ്പിച്ചും മുമ്പേ നിശ്ചയിച്ച പരിപാടികൾ ചൂണ്ടിക്കാട്ടിയും ചില അംഗങ്ങൾ നെതന്യാഹു പങ്കെടുക്കുന്ന സംയുക്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുമായി നിർദിഷ്ട മൂന്നുഘട്ട വെടിനിർത്തലിനായുള്ള ചർച്ചകൾ പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച ഈജിപ്ത്, ഇസ്രായേൽ, അമേരിക്ക, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച ദോഹയിൽ കൂടിക്കാഴ്ച നടത്തും.
ഒമ്പതു മാസമായി തുടരുന്ന യുദ്ധത്തിൽ 39,145 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 90,257 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.