ഗസ്സ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ (Hatem Moussa/AP Photo)

രക്തരൂഷിതം പശ്ചിമേഷ്യ; ഇ​സ്രായേലിൽ മരണം 700 ക​ട​ന്നു; ഗസ്സയിൽ മരണം 370

ഗസ്സ സിറ്റി / ജറൂസലം: ഇസ്രായേൽ - ഫലസ്തീൻ സംഘർഷം രക്തരൂഷിതമായി തുടരുന്നു. ഹമാസിന്‍റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇ​സ്രാ​യേ​ലി​ലെ അ​ഷ്‍ക​ലോ​ണി​ൽ ഹ​മാ​സി​ന്റെ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി യു​വ​തി​ക്ക് പ​രി​ക്കേറ്റു. പ​യ്യാ​വൂ​ർ പൈ​സ​ക്ക​രി​യി​ലെ ആ​ന​ന്ദി​ന്റെ ഭാ​ര്യ കൊ​ട്ട​യാ​ട​ൻ ഷീ​ജ (41) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഹോം​ന​ഴ്സാ​യ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കടുത്ത ആക്രമണം തുടരുകയാണ്. ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് 370 പേരാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു.

അതേസമയം, ലെബനാനിലെ ഹിസ്ബുല്ല സായുധ സംഘം ഞായറാഴ്ച ഇസ്രോയൽ അധീനതയിലുള്ള ഗോലാൻകുന്നുകളിലെ സൈനിക പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തി. 12ലേറെ തവണ റോക്കറ്റ്, ഷെല്ലാക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. ഷീബ ഫാംസ് മേഖലയിലെ ഹിസ്ബുല്ല ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന പള്ളി

 ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടത്തുന്നത്. വൈദ്യസഹായം പോലും നൽകാൻ സാധിക്കാത്ത സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്‍റ് സൊസൈറ്റി പറയുന്നു. ഇസ്രായേൽ വൈദ്യുതി വിഛേദിച്ചതിനാൽ ഗസ്സയിലെ 20 ലക്ഷം ആളുകൾ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.

ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി.

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സ സിറ്റിയിലെ അൽ-വതൻ ടവറിന്‍റെ അവശിഷ്ടങ്ങൾ (photo: Mohammed Salem/Reuters)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ അവലോകന യോഗം വിളിച്ചു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തെൽ-അവിവിലെത്തി സാഹചര്യങ്ങൾ വിശകലനം ചെയ്യുകയാണ്. സൈ​ന്യ​ത്തി​ന് ക​ട​ന്നു​ക​യ​റാ​ൻ പൂ​ർ​ണ അ​ധി​കാ​രം ന​ൽ​കി ഇ​സ്രാ​യേ​ൽ ഔ​ദ്യോ​ഗി​ക യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തി. രാ​ജ്യം യു​ദ്ധ​ത്തി​ലാ​ണെ​ന്ന് സു​ര​ക്ഷാ മ​ന്ത്രി​സ​ഭ ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​താ​യി നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.

ഇതിനിടെ, ഇസ്രായേലിനെതിരെ രൂക്ഷ പ്രതികരണവുമായി ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ രംഗത്തെത്തി. അൽ അഖ്‌സ മസ്ജിദിന്‍റെ കാര്യത്തിൽ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് ഹനിയ്യ പറഞ്ഞു. അൽ അഖ്‌സ മസ്ജിദിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ്. ഗസ്സയിൽ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ് വ്യാപിപ്പിക്കുമെന്നും ഹമാസിന്‍റെ ഉടമസ്ഥതയിലുള്ള അൽ അഖ്സ ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിൽ ഹനിയ്യ പറഞ്ഞു.

ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തകർന്ന വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്ന ഫലസ്തീനികൾ (Ibraheem Abu Mustafa/Reuters)

അ​തി​ക്ര​മ​ങ്ങ​ൾ നി​ർ​ത്ത​ണമെന്ന് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ഇ​സ്രാ​യേ​ലി​ലെ ര​ക്ത​ച്ചൊ​രി​ച്ചി​ലി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചും അ​തി​ക്ര​മ​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും പോ​പ് ഫ്രാ​ൻ​സി​സ്. സെ​ന്റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് അ​ദ്ദേ​ഹം യു​ദ്ധ​ത്തി​നെ​തി​രെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. നൂ​റു​ക​ണ​ക്കി​ന് ജീ​വ​നു​ക​ൾ ഹ​നി​ച്ചും പ​രി​ക്കേ​ൽ​പി​ച്ചും അ​തി​ക്ര​മം പ​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും അ​ക്ര​മം നി​ർ​ത്ത​ണം. ഭീ​ക​ര​വാ​ദ​ത്തി​നും യു​ദ്ധ​ത്തി​നും പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​കി​ല്ല, മ​ര​ണ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​ക്കൂ. എ​ല്ലാ യു​ദ്ധ​ങ്ങ​ളും പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എയർ ഇന്ത്യ ജീവനക്കാരെ തിരിച്ചെത്തിച്ചു

ന്യൂ​ഡ​ൽ​ഹി: ഹ​മാ​സ്-​ഇ​സ്രാ​യേ​ൽ യു​ദ്ധം തു​ട​രു​ന്ന​തി​നി​ടെ ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വി​മാ​ന സ​ർ​വി​സു​ക​ളും ഈ ​മാ​സം 14 വ​രെ എ​യ​ർ ഇ​ന്ത്യ നി​ർ​ത്തി​വെ​ച്ചു. തെ​ൽ അ​വീ​വീ​ൽ കു​ടു​ങ്ങി​യ എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രെ​യും എ​യ​ർ​ഹോ​സ്റ്റ​സു​മാ​രെ​യും ഇ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സ് വ​ഴി അ​ഡി​സ്അ​ബാ​ബ​യി​ലെ​ത്തി​ച്ചാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. രാ​ജ്യ​സ​ഭ എം.​പി ഡോ. ​വാ​ൻ​വെ​യ​റോ​യ് ഖ​ർ​ലു​ഖി അ​ട​ക്കം ഇ​സ്രാ​യേ​ലി​ൽ കു​ടു​ങ്ങി​യ ഒ​രു​സം​ഘം ഇ​ന്ത്യ​ക്കാ​ർ ഈ​ജി​പ്തി​ലെ​ത്തി.

ഏ​ഴി​ന് വി​മാ​ന സ​ർ​വി​സ് റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​രും പൈ​ല​റ്റും എ​യ​ർ​ഹോ​സ്റ്റ​സു​മാ​രും അ​ട​ങ്ങു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ പ​ത്തോ​ളം പേ​ർ തെ​ൽ അ​വീ​വി​ൽ കു​ടു​ങ്ങി​യ​ത്. തെ​ൽ അ​വീ​വി​ലേ​ക്ക് ആ​ഴ്ച​യി​ൽ നേ​രി​ട്ട് അ​ഞ്ച് സ​ർ​വി​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​താ​ണ് 14 വ​രെ നി​ർ​ത്തി​യ​ത്.

രാ​ജ്യ​സ​ഭ എം.​പി ഡോ. ​വാ​ൻ​വെ​യ​റോ​യ് ഖ​ർ​ലു​ഖി​യും ഭാ​ര്യ​യും അ​ട​ക്കം ഇ​സ്രാ​യേ​ലി​ൽ കു​ടു​ങ്ങി​യ ഒ​രു​സം​ഘം ഇ​ന്ത്യ​ക്കാ​ർ ഈ​ജി​പ്തി​ലേ​ക്ക് ക​ട​ന്നു. ഹ​മാ​സ്-​ഇ​സ്രാ​യേ​ൽ യു​ദ്ധം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തി​നി​ട​യി​ലാ​ണ് നാ​ഷ​ന​ൽ പീ​പ്ൾ​സ് പാ​ർ​ട്ടി എം.​പി അ​ട​ക്കം മേ​ഘാ​ല​യ​യി​ൽ​നി​ന്നു​ള്ള 25 പേ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഈ​ജി​പ്തി​ലെ​ത്തി​യ​ത്. ജ​റൂ​സ​ല​മി​ലേ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ സം​ഘം യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ബെ​ത്‍ല​ഹേ​മി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​വ​രെ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ വി​ദേ​ശ മ​ന്ത്രാ​ല​യ​വു​മാ​യി നി​ര​ന്ത​ര സ​മ്പ​ർ​ക്ക​ത്തി​ലാ​ണെ​ന്ന് ​മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് സാം​ഗ്മ പ​റ​ഞ്ഞു.

ഇന്ത്യൻ പൗരന്മാർ സുരക്ഷിതർ

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ൽ, ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യ​താ​യി ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് തെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഇ​സ്രാ​യേ​ലി​ൽ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൗ​ര​ന്മാ​ർ സു​ര​ക്ഷി​ത​മാ​യി രാ​ജ്യ​ത്തി​ന് പു​റ​ത്തു​ക​ട​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജോ​ലി​ക്കാ​രും അ​ല്ലാ​ത്ത​വ​രു​മാ​യി ഏ​ക​ദേ​ശം 18,000 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഇ​സ്രാ​യേ​ലി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​സ്രാ​യേ​ലി​ൽ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കൂ​ട്ട​മാ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തി​യ ചി​ല ബി​സി​ന​സു​കാ​രും ര​ക്ഷ​പ്പെ​ടാ​നു​ള്ള വ​ഴി തേ​ടു​ക​യാ​ണ്. എ​ന്നാ​ൽ, പൗ​ര​ന്മാ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ​ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ മി​ഷ​നും ഫ​ല​സ്തീ​നി​ലെ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി ഓ​ഫി​സും നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

ഇ​സ്രാ​യേ​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ന​ഴ്സി​ങ് മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ്. കൂ​ടാ​തെ, ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും നി​ര​വ​ധി ഐ.​ടി പ്ര​ഫ​ഷ​ന​ലു​ക​ളും വ​ജ്ര​വ്യാ​പാ​രി​ക​ളു​മു​ണ്ട്. 

Tags:    
News Summary - Israel Palestine Conflict updates 8 oct 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.