കൊല്ലപ്പെട്ട ഗസ്സക്കാർക്കായി പ്രാർഥനായോഗം നടത്തി പാത്രിയാർക്കീസ് തിയോഫിലോസ്

ജറുസലേം: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ കൊല്ല​പ്പെട്ടവർക്കായി ജറൂസലേം ഓർത്തഡോക്സ് സഭാധിപൻ പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമന്റെ നേതൃത്വത്തിൽ പ്രാർഥനാ​യോഗവും അനുസ്മരണസമ്മേളനവും നടത്തി. യേശുവിനെ ക്രൂശിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന ഹോളി സെപൽച്ചർ ദേവാലയത്തിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു പ്രാർത്ഥന.

വ്യാഴാഴ്ച സെന്റ് പോർഫിറിയസ് ഓർത്തഡോക്‌സ് പള്ളി കോമ്പൗണ്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 18 പേർക്കും ഗസ്സയിൽ ഇതുവരെ ഇരയാക്കപ്പെട്ടവർക്കും വേണ്ടിയാണ് പ്രാർഥന നടത്തിയതെന്ന് ജറൂസലേം പാത്രിയാർക്കീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അയൽക്കാരോട് വിദ്വേഷം പുലർത്തുന്നവരിൽ, പ്രത്യേകിച്ച് ഇപ്പോൾ യുദ്ധത്തിലേർപ്പെടുകയും യുദ്ധത്തിന് തയ്യാറെടുക്കുകയും ​ചെയ്യുന്നവരിൽ സമാധാനപരമായ ജീവിതത്തിനുള്ള ആഗ്രഹം ഉണർത്താൻ ദൈവത്തോട് പ്രാർഥിച്ചതായി പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമൻ പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളിൽ സൗഖ്യത്തിനും ശക്തിക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പരസ്‌പരം താങ്ങാവുന്ന ഒരു സമൂഹമെന്ന നിലയിലാണ് തങ്ങൾ ഒത്തുചേർന്നത് -പാത്രിയാർക്കേറ്റ് അറിയിച്ചു.

​ഇ​പ്പോ​ഴും ആ​രാ​ധ​ന ന​ട​ക്കു​ന്ന, ലോ​ക​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ, ഗ​സ്സ​യി​ലെ സെ​ന്റ് പോ​ർ​ഫി​റി​യോ​സ് ച​ർ​ച്ചാ​ണ് കഴിഞ്ഞ ദിവസം ഇ​സ്രാ​യേ​ൽ സേ​ന ത​ക​ർ​ത്ത​ത്. 200ഓ​ളം കു​രു​ന്നു​ക​ളും സ്ത്രീ​ക​ളും മു​തി​ർ​ന്ന​വ​രും ച​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ​യാ​ണ് ഇ​സ്രാ​യേ​ലി ബോം​ബ​റു​ക​ൾ ച​ർ​ച്ച് ല​ക്ഷ്യ​മി​ട്ട​ത്. ച​ർ​ച്ചി​ൽ അ​ഭ​യം തേ​ടി​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളി​ൽ 18 ​പേ​ർ ​കൊ​ല്ല​​പ്പെ​ട്ടതോടെ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ക്രൂ​ര​മാ​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ലൊ​ന്നാ​യി ഗ​സ്സ​യി​ലെ ചി​ര​പു​രാ​ത​ന ക്രൈ​സ്ത​വ ദേ​വാ​ല​യം മാ​റി. ഭൂ​രി​ഭാ​ഗ​വും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളാ​യ അ​ഞ്ഞൂ​റോ​ളം പേ​ർ സെ​ന്റ് പോ​ർ​ഫി​റി​യോ​സി​ൽ അ​ഭ​യം തേ​ടി​യിരുന്നു.

ജ​റൂ​സ​ലം ആ​സ്ഥാ​ന​മാ​യ ​ഗ്രീ​ക് ഓ​ർ​ത്ത​ഡോ​ക്സ് പാ​ത്രി​യാ​ർ​ക്കേ​റ്റി​ന്റെ കീ​ഴി​ലു​ള്ള​താ​ണ് ച​ർ​ച്ച്. ഇ​സ്രാ​യേ​ൽ ചെ​യ്തി​യെ പാ​ത്രി​യാ​ർ​ക്കേ​റ്റ് അ​പ​ല​പി​ച്ചു. ‘‘ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട നി​ര​പ​രാ​ധി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​ഭ​യം ന​ൽ​കി​യ ച​ർ​ച്ചു​ക​ളും അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന​ത് യു​ദ്ധ​ക്കു​റ്റ​മാ​ണ്. ഇ​ത് അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല’’ -പാ​ത്രി​യാ​ർ​ക്കേ​റ്റ് വ്യ​ക്ത​മാ​ക്കി.

എ.​ഡി 425ൽ ​നി​ർ​മി​ച്ച ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​ന്റെ സ്ഥാ​ന​ത്ത് 1150ൽ ​സ്ഥാ​പി​ത​മാ​യ​താ​ണ് ബി​ഷ​പ് പോ​ർ​ഫി​റി​യോ​സി​ന്റെ പേ​രി​ലു​ള്ള ച​ർ​ച്ച്. അ​തു​കൊ​ണ്ടു​ത​ന്നെ ലോ​ക​ത്ത് ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള മൂ​ന്നാ​മ​ത്തെ ച​ർ​ച്ചാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. 1500 വ​ർ​ഷം മു​മ്പ് ഗ​സ്സ​യി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ ഇ​ട​യ​നാ​യി​രു​ന്നു പോ​ർ​ഫി​റി​യോ​സ്.

Tags:    
News Summary - Israel Palestine Conflict: His Beatitude Theophilos III Holds A Memorial Service For The Gaza War Victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.