ഗസ്സ: ഐക്യരാഷ്ട്ര സംഘടനയുടെയും ലോകരാഷ്ട്രങ്ങളുടെയും മുന്നറിയിപ്പും അഭ്യർഥനകളും കാറ്റിൽപറത്തി ഇസ്രായേൽ കിരാത നടപടി തുടരുന്നു. കണ്ണിൽ ചോരയില്ലാത്ത ഇസ്രായേൽ പട്ടാളം 24 മണിക്കൂറിനിടെ കൊന്നു തള്ളിയത് 35ലധികം പേരെ.
തെക്കന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പ് അടക്കമുളളിടത്താണ് ആക്രമണം. ജബലിയ ക്യാമ്പിലും ആക്രമണം ഉണ്ടായി. അതേസമയം സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ പിടിച്ചെടുത്ത കേന്ദ്രങ്ങളില്‍ സൈന്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്‌സ് പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് സമ്മര്‍ദം ചെലുത്തുന്നതിനായി ആറാഴ്ചയായുള്ള മാനുഷിക സഹായ ഉപരോധം തുടരുമെന്നും ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്. യു.എന്‍ നല്‍കിയ മുന്നറിയിപ്പിന് പുല്ലുവില കൽപിക്കാതെയാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേലിന്റെ ആക്രമണത്തില്‍ ആശങ്ക അറിയിച്ച് കൊണ്ട് അന്താരാഷ്ട്ര സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (എം.എസ്.എഫ്) രംഗത്തെത്തി.
ഗസ്സ ഫലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നുവെന്ന് സംഘടന പറഞ്ഞു. ഗസ്സയിലെ ജനങ്ങളുടെ നിര്‍ബന്ധിത കുടിയിറക്കവും നാശവും കാണുന്നുവെന്ന് ഗസ്സയിലെ ചാരിറ്റിയുടെ അടിയന്തര കോഓഡിനേറ്റര്‍ അമാന്‍ഡെ ബസെറോള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.