ഗസ്സ: ഗസ്സ അധിനിവേശത്തിനിടെ ഫുട്ബാൾ അക്കാദമി ടീമിലെ 10 കുട്ടികളെ കൊലപ്പെടുത്തി ഇസ്രായേൽ. 15കാരനായ മുഹമ്മദ് അൽ-തൽതാനിയാണ് അവസാന കൊല്ലപ്പെട്ട താരം. തൽത്താനിയുടെ വീടിന് മുന്നിലെ തെരുവിൽ ഇസ്രായേൽ ബോംബ് പതിച്ചാണ് മരണം സംഭവിച്ചത്. ഗസ്സയിലെ ഏറ്റവും മികച്ച കുട്ടിക്കളിക്കാരെന്ന് വാഴ്ത്തപ്പെട്ടവരാണ് ഇസ്രായേലിന്റെ തോക്കിനിരയായി പാതിവഴിയിൽ ജീവിതത്തിന്റെ കരിയർ അവസാനിപ്പിച്ചത്.
അവർക്ക് വലിയ സ്വപ്നങ്ങളും കഴിവുമുണ്ടായിരുന്നു. കൂട്ടത്തിലെ അബ്ദുൽറഹ്മാൻ അബു ഗൗള ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച കളിക്കാരനായിരുന്നു. അവൻ റയൽ മാഡ്രിഡിലോ ബാഴ്സലോണയിലോ കളിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത്. പ്രൊഫഷൽ ഫുട്ബാൾ കളിക്കാനാണ് അവർ ആഗ്രഹിച്ചത്. എന്നാൽ, അവരെല്ലാം ഇസ്രായേൽ ആക്രമണത്തിൽ നിർദയം കൊല്ലപ്പെട്ടുവെന്ന് അക്കാദമി ഡയറകട്ർ ഇയാദ് സിസാലാം പറഞ്ഞു.
ഗസ്സയിലെ അധിനിവേശത്തിന് മുമ്പ് വിദേശത്ത് പോയി ഫുട്ബാൾ കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു അവർ. എന്നാൽ, അധിനിവേശം അവരുടെ സ്വപ്നങ്ങളെ കീഴ്മേൽ മറിച്ചുവെന്ന് അക്കാദമി ഡയറക്ടർ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഭക്ഷണം കഴിക്കുക എന്നത് മാത്രമാണ് അക്കാദമിയിലെ കുട്ടികളുടെ സ്വപ്നം. ഫുട്ബാൾ ഒഴിവാക്കി തെരുവിൽ സാധനങ്ങഹ വിൽക്കുന്നവരായി അവർക്ക് മാറേണ്ടി വന്നു. ഇപ്പോൾ ഇവിടത്തെ സാഹചര്യം തീർത്തും മോശമാണ്. ഭക്ഷണമോ വെള്ളമോ നല്ല വായുവോ ഇല്ല. ടെന്റുകൾക്ക് കീഴിലാണ് അവരുടെ ജീവിതം. ഓരോ ദിവസവും തള്ളിനീക്കുകയെന്നത് അവരെ സംബന്ധിച്ചടുത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അക്കാദമി ഡയറക്ടർ പറഞ്ഞു.
ഗസ്സയിൽ കരയാക്രമണത്തിന്റെ സുപ്രധാന ഘട്ടം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി മുതിർന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥൻ. 3,000ത്തോളം ഹമാസ് പോരാളികൾ ഇപ്പോഴും ഗസ്സ നഗരത്തിലുണ്ടെന്ന വാദമുയർത്തിയാണ് ഇസ്രായേൽ സൈന്യത്തിന്റെ സിവിലിയൻ കുരുതി.
ആകാശം, കടൽ, കര എന്നിവിടങ്ങളിൽ നിന്ന് നഗരം വലിയ തോതിൽ ആക്രമിക്കപ്പെടുന്നതായും വൻ സ്ഫോടനങ്ങൾ കണ്ടുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കാൽനടയായോ വാഹനങ്ങളിലോ നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് പലായനം ചെയ്യുകയാണ്. പലയിടങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു. രണ്ട് വർഷത്തെ യുദ്ധത്തിൽ തങ്ങൾ നേരിട്ട ഏറ്റവും തീവ്രമായ ബോംബാക്രമണമെന്നാണ് ഫലസ്തീനികൾ ഇതിന് വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.