Posted On
date_range Updated On
date_range നെതന്യാഹുവിന് നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു
ജറൂസലം: മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും കുടുംബത്തിനും നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു. പാർലമെൻററി കമ്മിറ്റി അനുകൂലിച്ചതിനെ തുടർന്നാണിത്.
നെതന്യാഹു അധികാരത്തിൽ നിന്ന് ഒഴിഞ്ഞ് ആറുമാസത്തിനു ശേഷമാണ് നടപടി. തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാൽ സുരക്ഷ തുടരണമെന്ന നെതന്യാഹുവിെൻറ അപേക്ഷ യും തള്ളി.
നെതന്യാഹുവിനോ ഭാര്യ സാറക്കോ രണ്ട് മക്കൾക്കോ സുരക്ഷ ഭീഷണിയില്ലെന്നാണ് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.