റഫയിൽ അഭയാർഥികളുടെ തമ്പിൽ ഇസ്രായേൽ ബോംബിട്ടു; 11 മരണം

ഗസ്സ: ഗസ്സയിലെ റഫയിൽ അഭയാർഥികൾ താമസിച്ച തമ്പിൽ ഇസ്രായേൽ ബോംബിട്ട് 11 പേരെ കൊലപ്പെടുത്തി. ഇതിൽ കൂടുതലും കുട്ടികളാണെന്ന് റിപ്പോർട്ടുണ്ട്. ഇവരടക്കം 90 പേരാണ് 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവർ 30,410 ആയി. 71,700 പേർക്ക് പരിക്കേറ്റു.

പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിക്കുന്നത് തുടരുകയാണ്. ഏതാനും ദിവസത്തിനിടെ 15 പിഞ്ചുകുട്ടികളാണ് പോഷകാഹാരക്കുറവും നിർജലീകരണവും കാരണം മരിച്ചത്. ദൈർ അൽ ബലാഹ്, ഖാൻ യൂനുസ് എന്നിവിടങ്ങളിലും ബോംബാക്രമണം നടത്തി.

ദൈർ അൽ ബലാഹിൽ മാനുഷികസഹായം വിതരണംചെയ്യുന്ന വാഹനത്തിനുമേലും ബോംബിട്ടു. ഈ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്തി സന്നദ്ധ സംഘടന കൊടുത്തയച്ച സാധനങ്ങളായിരുന്നു വാഹനത്തിൽ. അന്താരാഷ്ട്ര സമ്മർദങ്ങളെ അവഗണിച്ച് സാധാരണക്കാരെ നിഷ്കരുണം കൊല്ലുകയാണ് ഇസ്രായേൽ ചെയ്യുന്നത്.

അതിനിടെ, അമേരിക്ക ഞായറാഴ്ച ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ ആകാശത്തുനിന്ന് വിതറി. ഇസ്രായേലിന്റെ വംശഹത്യക്ക് നിരുപാധിക പിന്തുണ നൽകുന്നത് രാജ്യത്തിനകത്തും പുറത്തും കനത്ത പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് യു.എസിന്റെ എയർ ഡ്രോപ്പിങ്.

മധ്യസ്ഥർ ഈജിപ്തിൽ; പ്രതീക്ഷ

ഗസ്സ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കാ​ൻ ഖ​ത്ത​ർ, യു.​എ​സ്, ഇ​സ്രാ​യേ​ൽ പ്ര​തി​നി​ധി​ക​ൾ ഈ​ജി​പ്തി​ൽ. ഹ​മാ​സി​ന്റെ പ്ര​തി​നി​ധി​ക​ളും കൈ​റോ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന റ​മ​ദാ​നു​മു​മ്പ് വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഏ​റി​യോ കു​റ​ഞ്ഞോ ഇ​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ലി​ന് സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ടെ​ന്ന അ​മേ​രി​ക്ക​യു​ടെ പ്ര​സ്താ​വ​ന പ്ര​തീ​ക്ഷ പ​ക​രു​ന്ന​താ​ണ്.

ത​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സ​ന്ന​ദ്ധ​മാ​വു​ക​യാ​ണെ​ങ്കി​ൽ ബ​ന്ദി കൈ​മാ​റ്റ​ത്തി​ന് ര​ണ്ടു​ദി​വ​സം മ​തി​യെ​ന്ന് ഹ​മാ​സ് പ്ര​തി​ക​രി​ച്ചു. റ​മ​ദാ​നു​മു​മ്പ് വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - Israel bombs refugee camp in Rafah; 11 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.