Posted On
date_range Updated On
date_range ലബനീസ് സൈനികരെ വധിച്ചതിൽ ക്ഷമ ചോദിച്ച് ഇസ്രായേൽ
ജറൂസലം: കഴിഞ്ഞ ദിവസം മൂന്ന് ലബനീസ് സൈനികരെ ആക്രമണത്തിൽ കൊലപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് ഇസ്രായേൽ സൈന്യം. ലബനാനെതിരെ തങ്ങൾ യുദ്ധം ചെയ്യുന്നില്ലെന്നും ഹിസ്ബുല്ലക്കെതിരായ സൈനിക നീക്കത്തിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ഐ.ഡി.എഫ് ഖേദപ്രകടനത്തിൽ പറയുന്നത്.
ലോഞ്ചറുകളും മിസൈലുമായി വന്ന ഹിസ്ബുല്ലയുടെ ട്രക്ക് തങ്ങൾ ആക്രമിക്കുകയുണ്ടായി. പിറകെ വന്ന ട്രക്ക് ലബനാൻ സൈന്യത്തിന്റേതാണെന്ന് അറിയാതെയാണ് അതിനെയും ലക്ഷ്യംവെച്ചതെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഇതാദ്യമായല്ല ലബനാൻ സൈനികർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
ലബനാനിലെ യു.എൻ സമാധാന സേനക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണമുണ്ടായി. ലബനാൻ ഔദ്യോഗിക സൈന്യം നേരിട്ട് യുദ്ധത്തിൽ പങ്കാളിയല്ല. സർക്കാറിതര സായുധ വിഭാഗമായ ഹിസ്ബുല്ലയാണ് ചെറുത്തുനിൽപ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.