കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു; പ്രവാചക നിന്ദക്കുള്ള മറുപടി

കാബൂൾ: അഫ്ഗാനിസ്താനിലെ സിഖ് ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു. പ്രവാചകനിന്ദക്കുള്ള മറുപടിയാണ് ആക്രമണമെന്ന് ഐ.എസ് വിശദീകരിച്ചു. ഹിന്ദുക്കളേയും സിഖുകാരേയും ലക്ഷ്യമിട്ടാണ് ശനിയാഴ്ചത്തെ ആക്രമണമാണ് നടത്തിയതെന്നും ഐ.എസ് അവരുടെ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വെബ്സൈറ്റുകളിലൊന്നിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

കാ​ബൂ​ളി​ലെ സി​ഖ് ഗു​രു​ദ്വാ​ര​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടിരുന്നു. ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. സ്ഫോ​ട​ക വ​സ്തു നി​റ​ച്ചു​വ​ന്ന വാ​ഹ​നം സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ന് ത​ട​യാ​നാ​യ​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. മൂ​ന്ന് അ​​ക്ര​മി​ക​ളെ താ​ലി​ബാ​ൻ സേ​ന വെ​ടി​വെ​ച്ചു​കൊ​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ർ​തെ പ​ർ​വാ​ൺ ഗു​രു​ദ്വാ​ര​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഭീ​ക​ര​വാ​ദി​ക​ളും താ​ലി​ബാ​ൻ​കാ​രും ത​മ്മി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ താ​ലി​ബാ​ൻ നി​യ​മി​ച്ച വ​ക്താ​വ് അ​ബ്ദു​ൽ നാ​ഫി ടാ​കോ​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ സം​ഘ​ത്തി​ൽ എ​ത്ര​പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മ​ല്ല. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ 'ഇ​സ്‍ലാ​മി​ക് എ​മി​റേ​റ്റ് ഫോ​ഴ്സ്' അം​ഗ​വും മ​റ്റൊ​രാ​ൾ അ​ഫ്ഗാ​നി​ലെ സി​ഖ് സ​മൂ​ഹ​ത്തി​ൽ​പെ​ട്ട​യാ​ളു​മാ​ണ്

Tags:    
News Summary - ISIS Claims Kabul Gurdwara Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.