അമേരിക്കയിൽ വീണ്ടും ട്രംപ്​? ചർച്ചയായി നോസ്​ട്രഡാമസി​െൻറ പ്രവചനം

വാഷിങ്​ടൺ: ലോകത്ത്​ ചില സുപ്രധാന സംഭവ വികാസങ്ങളുണ്ടാകുന്ന വേളയിൽ ആളുകൾ മുമ്പ്​ നടത്തിയ പ്രവചനങ്ങളുടെയും മിത്തുകളുടെയും പിറകിൽ പോകുന്ന പതിവുണ്ട്​. അത്​ തന്നെയാണ്​ ഇപ്പോൾ യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്​.

ഡോണൾഡ്​ ട്രംപ്​ വൈറ്റ്​ഹൗസിൽ തുടരുമോ അതോ നിലവിലെ ട്രെൻഡ്​ അനുസരിച്ച്​ ജോ ബൈഡൻ അധികാരം പിടിച്ചടുക്കുമോ എന്ന കാര്യത്തിൽ ആർക്കും തീർച്ച പറയാൻ സാധിക്കുന്നില്ല. എന്നാൽ ഇക്കുറി ട്രംപ്​ തന്നെ വിജയ പീഠത്തിലേറുമെന്ന്​ നോസ്​ട്രഡാമസ്​ കാലങ്ങൾക്ക്​ മു​േമ്പ പ്രവചിച്ചതായാണ്​ ചില നെറ്റിസൺസി​െൻറ കണ്ടെത്തൽ. 1555ൽ നോസ്​ട്രഡാമസ്​ രചിച്ച 'ലെസ്​ ​െപ്രഫെറ്റിസ്'​ എന്ന പുസ്​തകത്തിലാണത്രെ ട്രംപി​െൻറ ഭരണത്തുടർച്ച പ്രവചിച്ചിരിക്കുന്നത്​.

'ബൈസാൻറിയത്തിലെ നിയമവ്യവസ്​ഥകളെ മാറ്റിമറിക്കാൻ പോന്ന പെരുമ്പറ' എന്ന്​ രേഖപ്പെടുത്തിയത്​ ട്രംപി​നെ കുറിച്ചാണെന്നാണ്​ പലരുടെയും അനുമാനം.​ എന്നാൽ ഫ്രഞ്ച്​ ജ്യോതി ശാസ്​ത്രജ്ഞനായ നോസ്​ട്രഡാമസി​െൻറ വാക്കുകൾ ഗൂഢാര്‍ത്ഥത്തിലുള്ള കാവ്യം മാത്രണെന്നും അതിന്​ ഭാവിയെ മാറ്റിമറിക്കാനാകില്ലെന്നും വിമർശകർ സൂചിപ്പിക്കുന്നു.

നിലവിൽ ഡെമോക്രാറ്റ്​ സ്​ഥാനാർഥി ബൈഡൻ റിപബ്ലിക്കനായ ട്രംപിനെ പിന്നിലാക്കി ബഹുദൂരം മുന്നിലാണെന്നാണ്​ അഭിപ്രായ വോ​ട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്​. 10 ശതമാനത്തിലധികം വോട്ടുകൾ നേടി ബൈഡൻ പ്രസിഡൻറാകുമെന്നാണ്​ ചില പ്രവചനങ്ങൾ.

എന്നാൽ കഴിഞ്ഞ തവണ സകല അഭിപ്രായ സർവേകളെയും അസ്​ഥാനത്താക്കിയാണ്​ ട്രംപ്​ പ്രസിഡൻറായതെന്ന​ വസ്​തുത നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പി​െൻറ ഫലം അപ്രവചനീയമായി തന്നെ തുടരുകയാണ്​. നവംബർ മൂന്നിനാണ്​ തെരഞ്ഞെടുപ്പ്​. തൊട്ടടുത്ത ആഴ്​ച ഫലം പുറത്തു വരും. അപ്പോൾ അറിയാം നോസ്​​ട്രഡാമസി​െൻറ പ്രവചനം യാഥാർഥ്യമാകുമോയെന്ന്​. 

Tags:    
News Summary - Is Donald Trump Going To Win Elections? Nostradamus's Prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.