ഇബ്രാഹിം റഈസി: ഇറാനിൽ തീവ്ര പക്ഷത്തി​ന്‍റെ വിജയം

തെഹ്​റാൻ: ഇറാ​െൻറ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇൗയുടെ വിശ്വസ്​തനാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസി. ഖാംനഈയുടെ പിൻഗാമിയായാണ്​ രാഷ്​ട്രീയ നിരീക്ഷകർ ഇദ്ദേഹത്തെ കാണുന്നത്​.

1997 മുതൽ ഇറാനിൽ തെരഞ്ഞെടുപ്പ്​ മത്സരം പ്രധാനമായും പരിഷ്​കരണവാദികളും തീവ്രപക്ഷവും തമ്മിലാണ്​. ഇ​നി ഇറാ​െൻറ ഭരണചക്രം തീവ്രപക്ഷത്തി​െൻറ കൈകളിലായിരിക്കും. പാശ്ചാത്യ രാജ്യങ്ങളെ ശത്രുക്കളായി കാണുന്നവരാണ്​ ഈ വിഭാഗം. അതേസമയം,2015ലെ ആണവകരാർ കരാറി​നെ എതിർക്കുന്നുണ്ടെങ്കിലും, കരാർപുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക്​ തടസ്സംനിൽക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണ സമയം റഈസി മാധ്യമങ്ങളോട്​ പറഞ്ഞത്​.

ഇറാ​െൻറ സാമ്പത്തിക പ്രശ്​നം പരിഹരിക്കാനും അഴിമതിക്കെതിരെ പോരാട്ടം നടത്താനും തന്നെ കഴിഞ്ഞേ ആളുള്ളൂ എന്ന ചിന്താഗതിക്കാരനാണ്​​ ഈ 60കാരൻ. 1980കളിൽ രാഷ്​ട്രീയത്തടവുകാരെ കൂട്ടമായി തൂക്കിലേറ്റിയ വിവാദസംഭവത്തിൽ പ്രതിക്കൂട്ടിലാണ്​ ഇദ്ദേഹം. 5000ത്തോളം തടവുകാർക്ക്​ വധശിക്ഷ വിധിച്ച നാലംഗ ജഡ്​ജിമാരിൽ ഒരാളായിരുന്നു റഈസി. യു.എസ്​ ഉപരോധം നിലനിൽക്കുന്ന ആദ്യ ഇറാൻ പ്രസിഡൻറുകൂടിയാണ്​. 2019ലാണ്​ റഈസിയെ ഖാംനഈ ജുഡീഷ്യറി മേധാവിയായി നിയമിച്ചത്​. മാസങ്ങൾക്കകം മനുഷ്യാവകാശ ലംഘനം ആരോപിച്ച്​ യു.എസ്​ ഉപരോധം ഏർപ്പെടുത്തി. റഈസി അധികാരത്തിലെത്തുന്നതോടെ സമൂഹ മാധ്യമങ്ങൾക്കും വാർത്ത മാധ്യമങ്ങൾക്കും കടിഞ്ഞാൺ വീഴുമെന്നാണ്​ വിലയിരുത്തൽ. ​സ്​ത്രീകൾക്ക്​ തൊഴിലവസരങ്ങൾ കുറയാനാണ്​ സാധ്യത.

രാജ്യത്തെ തൊഴിലില്ലായ്​മ കുറക്കാനും യു.എസ്​ ഉപരോധം നീക്കാനും സത്വര നടപടിയെടുക്കുമെന്നായിരുന്നു അദ്ദേഹത്തി​െൻറ തെരഞ്ഞെടുപ്പ്​ വാഗ്​ദാനം. യു.എസ്​ ഉപരോധത്തിനിടെ ശിഥിലമായ ഇറാ​െൻറ സമ്പദ്​വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിൽ മുൻഗാമി ഹസൻ റൂഹാനി തികഞ്ഞ പരാജയമെന്നാണ്​ റഈസിയുടെ ആരോപണം. എണ്ണയെ ആശ്രയിക്കുന്നതിനുപകരം സമ്പദ്​ വ്യവസ്ഥ മെച്ചപ്പെടുത്താൻ വിദേശനിക്ഷേപം വേണമെന്നാണ്​ റഈസി വാദിക്കുന്നത്​.

Tags:    
News Summary - Iran’s new hardline president Ebrahim Raisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.