ഇബ്രാഹിം റഈസിയുടെ അവസാന ചിത്രങ്ങൾ
ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി അവസാനമായി പങ്കെടുത്ത പരിപാടിയാണ് ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ടിന്റെ ഉദ്ഘാടനം. ഇതിൽ പങ്കെടുത്ത് മടങ്ങവേയാണ് തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഹെലികോപ്ടർ തകർന്നുവീണ് പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ, ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മത്തി, ഹെലികോപ്ടർ പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെ അവസാന ചിത്രങ്ങൾ കാണാം. ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസി ഇർന പുറത്തുവിട്ട ചിത്രങ്ങൾ.
ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടന വേളയിൽ. ഇരുവശത്തുമുള്ളത് ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മത്തി എന്നിവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.