യു.എസ് ഭീഷണിക്ക് ഇസ്രായേലിനെ ആക്രമിച്ച് മറുപടി നൽകിയെന്ന് ഇറാൻ

തെഹ്റാൻ: ഇസ്രായേൽ കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസിന് മറുപടി നൽകിയെക്ക് അവകാശപ്പെട്ട് ഇറാൻ. ഇസ്‍ലാമിക് റവല്യൂഷണൻ ഗാർഡ് കോർപ്സാണ് ഇസ്രായേൽ ആക്രമണം സംബന്ധിച്ച് പ്രതികരണം നടത്തിയത്. ഫ​ത്താഹ് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇറാൻ അറിയിച്ചു.

ഇസ്രായേലിന്റെ ആകാശത്തിനുമേൽ നിയന്ത്രണം ലഭിച്ചുവെന്നും ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച പുലർച്ചെ അയൺഡോമിനേയും പരാജയപ്പെടുത്തി മിസൈലുകൾ ഇസ്രായേൽ ലക്ഷ്യങ്ങളിൽ പതിച്ചുവെന്നും ഇറാൻ വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് ആശങ്കാകുലരായി നീങ്ങുന്ന ഇസ്രായേൽ പൗരൻമാരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഇറാൻ കൂട്ടിച്ചേർത്തു.

സയണിസ്റ്റ് രാഷ്ട്രത്തെ ദയയില്ലാതെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ. പോരാട്ടം തുടങ്ങിയെന്നും സയണിസ്റ്റ് രാജ്യത്തിന് കനത്ത മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എക്സ് പോസ്റ്റുകളിലൂടെയാണ് കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ ഭീഷണിക്ക് ഖാംനഈ മറുപടി നൽകിയത്.

ആദ്യ പോസ്റ്റിൽ യുദ്ധം തുടങ്ങിയെന്ന വാക്യത്തിനൊപ്പം വാളുമായി കോട്ടക്ക് മുന്നിൽ നിൽക്കുന്ന ഒരാളുടെ ചിത്രവും ഖാംനഈ പങ്കുവെച്ചിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ ഷിയ ഇസ്ലാമിലെ ആദ്യ ഇമാം ജൂത പട്ടണം കീഴടക്കിയതിന്റെ ഓർമ പങ്കുവെക്കുന്നതാണ് ഖാംനഈവിന്റെ പോസ്റ്റ്.

Tags:    
News Summary - Iran sends a message to the U.S. with an advanced maneuverable missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.