ജകാർത്ത: ഇന്തോനേഷ്യയിലെ യാഥാസ്ഥിതിക മുസ്ലിം നേതാവിെൻറ ആറ് അനുയായികൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് ഡിഫൻഡേഴ്സ് ഫ്രണ്ട് നേതാവ് മുഹമ്മദ് രിസ്ക് ശിഹാബിെൻറ അനുയായികളാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ച ജകാർത്തയുടെ കിഴക്കു ഭാഗത്ത് പൊലീസ് വാഹനത്തെ രിസ്ക് ശിഹാബിെൻറ അനുയായികൾ പിന്തുടർന്ന് ആക്രമിച്ചതിനെ തുടർന്ന് പ്രാണരക്ഷാർഥമാണ് വെടിവെച്ചതെന്ന് ജകാർത്ത പൊലീസ് മേധാവി ഫാദിൽ ഇംറാൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നതായും അദ്ദേഹം അറിയിച്ചു.
2017ൽ സൗദി അറേബ്യയിലേക്കു പോയ രിസ്ക് ശിഹാബ് കഴിഞ്ഞ നവംബറിലാണ് മടങ്ങിയത്. ഇദ്ദേഹത്തിന് ഒരുക്കിയ സ്വീകരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒട്ടേറെ പേർ ഒരുമിച്ചുകൂടിയതടക്കമുള്ള വിഷയങ്ങൾ പൊലീസ് അന്വേഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.