ഇന്തോനേഷ്യൻ വിമാനഭാഗങ്ങൾ കണ്ടെത്തി

ജകാർത്ത: കഴിഞ്ഞാഴ്​ച 62 പേരുമായി ജാവ കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തി​െൻറ കോക്​പിറ്റ്​ വോയ്​സ്​ റെക്കോർഡറി​െൻറ ഭാഗങ്ങൾ മുങ്ങൽ വിദഗ്​ധർ കണ്ടെടുത്തു. 14 വിമാനങ്ങളിലും 21 ബോട്ടുകളിലും 62 കപ്പലുകളിലുമായി 40,00ത്തോളം പേരടങ്ങുന്ന ദൗത്യസംഘമാണ്​ വിമാനത്തി​െൻറ അവശിഷ്​ടങ്ങൾക്കും മരിച്ചവരെ കണ്ടെത്താനുമായി തെരച്ചിൽ നടത്തുന്നത്​.

മെറ്റൽ ഡിറ്റക്​ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സഹായവുമുണ്ട്​​. കോക്​പിറ്റ്​ വോയ്​സ്​ റെക്കോർഡറി​െൻറ സി.വി.ആർ ബാറ്ററികളും ദീപസ്​തംഭവും ആണ്​ കണ്ടെത്തിയത്​. മറ്റുപ്രധാന ഭാഗങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്​.

നേരത്തേ കണ്ടെത്തിയ ഡാറ്റ റെക്കോർഡറിൽ നിന്ന്​ വിവരങ്ങൾ ശേഖരിച്ചുവരികയാണ്​ അന്വേഷണസംഘം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.