ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥി പെ​ട്രോൾ പമ്പിൽ വെടിയേറ്റ് മരിച്ചു

ഹൈദരാബാദ്: ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള വിദ്യാർഥിയാണ് വെടിയേറ്റ് മരിച്ചത്. 22കാരനായ സായ് തേജ നുകരാപ്പുവിന് ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ വെച്ചാണ് വെടിയേറ്റത്. പഠനത്തോ​ടൊപ്പം നുകരാപ്പു പമ്പിലും ജോലി ചെയ്തിരുന്നു.

വെടിയേൽക്കുമ്പോൾ സായ് തേജ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ജോലി കഴിഞ്ഞതിന് ശേഷം സുഹൃത്തിന്റെ അഭ്യർഥന പ്രകാരം സായ് തേജ പമ്പിൽ തന്നെ തുടരുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഇന്ത്യയിൽ നിന്നാണ് സായ് തേജ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് എം.ബി.എ പഠനത്തിനായാണ് യു.എസിലെത്തിയത്.

നേരത്തെ ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യൻ വിദ്യാർഥികളുടെ മരണത്തിൽ ഇന്ത്യയിലെ യു.എസ് അംബാസിഡർ എറിക് ഗാർസെറ്റി പ്രതികരിച്ചിരുന്നു. നടന്ന ദുരന്തങ്ങള്‍ തീര്‍ച്ചയായും വേദനയുളവാക്കുന്നതാണ് എന്ന് പറഞ്ഞ ഗാര്‍സെറ്റി, തങ്ങളുടെ ഹൃദയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പമാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍കക്ക് സുരക്ഷാ ഉറപ്പാക്കുന്നതില്‍ അമേരിക്ക പ്രതിജ്ഞാബദ്ധ മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ഇന്ത്യന്‍ സര്‍ക്കാരും ബന്ധപ്പെട്ട ആളുകളുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പഠിക്കാനും സുരക്ഷിതരായിരിക്കാനുമുള്ള മികച്ച സ്ഥലമാണ് യു.എസ് എന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ഇന്ത്യക്കാര്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുക്കുകയും വേണ്ടപ്പെട്ടവരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികള്‍ എടുക്കുകയും ചെയ്യും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Indian Student Shot Dead At Chicago Petrol Pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.