Posted On
date_range Updated On
date_range ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു
ജറൂസലം: ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികൻ വെസ്റ്റ്ബാങ്കിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാഷോൺ ബറ്റാലിയനിലെ സ്റ്റാഫ് സർജന്റ് ജെറി ജിഡിയോൺ ഹംഗലാണ് (24) മരിച്ചത്. മബെയ്ത്ത് അൽ മേഖലയിൽ അസാഫ് ജങ്ഷനിൽ ഫലസ്തീൻ സ്വദേശിയായ ഹായിൽ ദായ്ഫലാഹ് എന്ന 58കാരൻ ഇസ്രായേൽ സൈനികർക്കിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മണിപ്പൂർ, മിസോറം മേഖലകളിൽനിന്ന് കുടിയേറിയ ബ്നെയ് മെനാഷെ സമുദായത്തിൽപ്പെട്ട സൈനികരിലൊരാളാണ് ഹംഗൽ.
2020ലാണ് ഹംഗൽ ഇസ്രായേലിലേക്ക് ചേക്കേറിയത്. 300 ഇന്ത്യൻ വംശജർ ഇസ്രായേൽ സൈന്യത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.