കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യൻ വംശജ അനിത ആനന്ദ്

ഇന്ത്യൻ വംശജയായ അനിത ആനന്ദിനെ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി പ്രധാനമന്ത്രി മാർക്ക് കാർണി നിയമിച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് മെലാനി ജോളിക്ക് പകരക്കാരിയായി അനിത ആനന്ദിനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചത്. മുൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭ പോലെ കാർണി മന്ത്രിസഭയുടെ പകുതിയും സ്ത്രീകളാണ്. ഇന്ത്യൻ വംശജരായ 22 സ്ഥാനാർഥികൾ ഏപ്രിൽ 28നു നടന്ന കനേഡിയൻ ഫെഡറൽ ഇലക്ഷനിൽ വിജയിച്ചിരുന്നു. ഇതിൽ നാലുപേർ മാർക്ക് കാർണി മന്ത്രിസഭാംഗങ്ങളുമാണ്.

നിലവിൽ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന അനിത ആനന്ദ് പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഹി​ന്ദു വ​നി​ത​യും കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യ ആ​ദ്യ ഹി​ന്ദു​വു​മാ​ണ്. ക​നേ​ഡി​യ​ൻ പ്ര​വി​ശ്യ​യാ​യ നോ​വ സ്കോ​ട്ടി​യ​യി​ലെ കെ​ന്റ് വി​ല്ല​യി​ൽ ജ​നി​ച്ച അ​നി​ത 2019ലാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ഓ​ക്‍വി​ല്ലെ​യി​​ൽ​നി​ന്ന് ആ​ദ്യ​മാ​യി പാ​ർ​ല​മെ​ന്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2019 മു​ത​ൽ 2021 വ​രെ പൊ​തു​സേ​വ​ന, സം​ഭ​ര​ണ ​​മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​നി​ത ട്ര​ഷ​റി ബോ​ർ​ഡി​ന്റെ പ്ര​സി​ഡ​ന്റാ​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് കാ​ന​ഡ​യി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത് അ​നി​ത​യാ​യി​രു​ന്നു. 

 അ​നി​ത​യു​ടെ മാ​താ​വ് സ​രോ​ജ് ഡി.​റാ​മും പി​താ​വ് എ​സ്.​വി. ആ​ന​ന്ദും ഡോ​ക്ട​ർ​മാ​രാ​ണ്. ഗാ​ന്ധി​യ​ന്മാ​രാ​ണ് ഇരുവരും. ഗീ​ത​യും സോ​ണി​യ​യു​മാ​ണ് അ​നി​ത​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ. ക്വീ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​നി​ന്ന് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി.​എ, ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​നി​ന്ന് നി​യ​മ​ബി​രു​ദം, ഡ​ൽ​ഹൗ​സി സ​ർ​വ​ക​ലാ​ശാ​ല​യി ​ൽ​നി​ന്ന് നി​യ​മ​ബി​രു​ദം, ടൊ​റ​ന്റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് നി​യ​മ​ത്തി​ൽ മാ​സ്റ്റേ​ഴ്സ് എ​ന്നി​വ നേ​ടി​യ അ​നി​ത ടൊ​റ​ന്റോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ പ്ര​ഫ​സ​റാ​യി​രു​ന്നു.

Tags:    
News Summary - Indian-origin Anita Anand, Canada's new foreign minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.