യു.എസിൽ ഇന്ത്യൻ വംശജയായ സംരംഭക വീടിന് തീപിടിച്ച് മരിച്ചു. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ (32) എന്ന യുവതി മരിച്ചത്. ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.
ഉടൻ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. തീപിടുത്തിൽ ദുരൂഹതയില്ലെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. താനിയയുടെ വളർത്തുനായയും പൊള്ളലേറ്റു ചത്തു. കാൾസ് സ്‌ട്രെയിറ്റ് പാത്തിൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നത്. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജ 14നു പുലർച്ചെ നടക്കാൻ ഇറങ്ങിയപ്പോഴാണ് മകളുടെ കോട്ടേജിൽനിന്നു തീ ഉയരുന്നത് കണ്ടത്. ഉടൻ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു താനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.