ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​ർ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളു​ടെ 99 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യ​താ​യും ചി​ല നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് തീ​രു​മാ​ന​മാ​കാ​നു​ള്ള​തെ​ന്നും കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

ക​രാ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി യു.​എ​സ് ചീ​ഫ് ട്രേ​ഡ് നെ​ഗോ​ഷ്യേ​റ്റ​ർ ബ്ര​ണ്ട​ൻ ലി​ഞ്ചി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘം ഡ​ൽ​ഹി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ജൂ​ൺ ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ ന​ട​ക്കു​ന്ന ഈ ​ച​ർ​ച്ച​ക​ളോ​ടെ ഇ​ട​ക്കാ​ല വ്യാ​പാ​ര ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ സെ​ർ​ജി​യോ ഗോ​റും ക​രാ​റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഉ​ട​ൻ ഒ​പ്പു​വെ​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള 10 ശ​ത​മാ​നം ബേ​സ്‌​ലൈ​ൻ താ​രി​ഫ് സം​വി​ധാ​നം ജൂ​ലൈ 24-ഓ​ടെ അ​വ​സാ​നി​ക്കു​ക​യാ​ണ്. അ​തി​നു​മു​മ്പ് ക​രാ​ർ അ​ന്തി​മ​മാ​ക്കു​ക​യാ​ണെ​ങ്കി​ൽ, യു.​എ​സ് ട്രേ​ഡ് ആ​ക്ട് പ്ര​കാ​ര​മു​ള്ള പു​തി​യ നി​കു​തി​ക​ളി​ൽ നി​ന്ന് ഇ​ന്ത്യ​ക്ക് ഇ​ള​വ് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, അ​മേ​രി​ക്ക മു​ന്നോ​ട്ട് വെ​ക്കു​ന്ന ചി​ല നി​ബ​ന്ധ​ന​ക​ൾ ഇ​ന്ത്യ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. യു.​എ​സി​ന്റെ ഉ​പ​രോ​ധ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് ഇ​ന്ത്യ റ​ഷ്യ​യി​ൽ നി​ന്ന് ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തി​നോ​ട് അ​മേ​രി​ക്ക​ക്ക് വി​യോ​ജി​പ്പു​ണ്ട്. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ത്യ​ക്കു​മേ​ൽ 25 ശ​ത​മാ​നം അ​ധി​ക നി​കു​തി ചു​മ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം അ​മേ​രി​ക്ക മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. കൂ​ടാ​തെ, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ളും ഇ​ന്ത്യ​ക്കു​മേ​ൽ വ​ലി​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. യു.​എ​സി​ൽ നി​ന്നു​ള്ള വൈ​ൻ, സോ​യാ​ബീ​ൻ ഓ​യി​ൽ, പ​ഴ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി ഇ​ന്ത്യ കു​റ​ക്ക​ണ​മെ​ന്നാ​ണ് യു.​എ​സ് ആ​വ​ശ്യം.

Tags:    
News Summary - India-US trade deal in final stages; negotiations between both countries near completion.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.