റാവൽപിണ്ടി: അഡിയാല ജയിലിൽ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‍രീകെ ഇന്‍സാഫ് (പി.ടി.ഐ) സ്ഥാപകനുമായ ഇംറാന്‍ ഖാനെ സഹോദരി ഉസ്മ ഖാന്‍ സന്ദർശിച്ചു. ഇംറാന്‍ പൂർണ ആരോഗ്യവാനാണെന്ന് സന്ദർശത്തിനുശേഷം ഉസ്മ അറിയിച്ചു.
അതേ സമയം, അദ്ദേഹം മാനസികപീഡനം അനുഭവിക്കുകയാണെന്നും അവർ പറഞ്ഞു. അദ്ദേഹം വളരെ ദേഷ്യത്തിലായിരുന്നുവെന്നും അധികൃതർ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പറഞ്ഞതായും ഉസ്മ ഖാന്‍ കൂട്ടിച്ചേർത്തു.ഇംറാനെ കാണാൻ അനുവദിക്കാത്തതിനെതിരെ ചൊവ്വാഴ്ച അഡിയാല ജയിലിനും പുറത്തും ഇസ്‍ലാമാബാദ് ഹൈകോടതിയിലും നടന്ന പി.ടി.ഐയുടെ പ്രതിഷേധങ്ങൾക്കിടെയാണ് സന്ദർശനാനുമതി നൽകിയത്.
2023 മുതൽ ഒന്നിലധികം കേസുകളിൽ ജയിലിൽ കഴിയുന്ന ഖാനെ കാണുന്നതിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് സമൂഹമാധ‍്യമങ്ങളിലും മറ്റും അദ്ദേഹം മരണപ്പെട്ടുവെന്ന് അഭ‍്യൂഹങ്ങൾ പരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.