ലാഹോർ: പഞ്ചാബ് പ്രവിശ്യയിൽ മെയ് 14ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശം നടപ്പിലാക്കുന്നത് വൈകിക്കാനാണ് സർക്കാറിന്റെയും സൈന്യത്തിന്റെയും തീരുമാനമെങ്കിൽ താനും തന്റെ പാർട്ടിയും തെരുവുകളിലേക്കിറങ്ങുമെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ മുന്നറിയിപ്പ്. ലാഹോറിൽ പാർട്ടിയുടെ മഹാറാലി നയിച്ച് സംസാരിക്കവെയായിരുന്നു ഇംറാന്റെ പരാമർശം.
തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള പി.എം.എൽ.എൻ സർക്കാറിന്റെ ഗൂഢനീക്കത്തിൽ നാം വീണുപോകരുത്. മെയ് 14 ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി തീരുമാനം വൈകിപ്പിക്കാനാണ് ശ്രമമെങ്കിലും നാം തെരുവിലേക്കിറങ്ങണം. കള്ളൻമാർക്കും കാര്യ കർത്താക്കൾക്കും ഞാൻ മുന്നറിയിപ്പ് നൽകുന്നു. ഭരണഘടനക്കെതിരായി അവർ തിരിയുകയാണെങ്കിൽ, സുപ്രീംകോടതിയെ അംഗീകരിക്കുന്നില്ലെങ്കിൽ, കോടതിയെ പിന്തുണക്കാനും നിയമ വ്യവസ്ഥ പുനഃസ്ഥാപിക്കാനുമായി എന്നോടൊപ്പം രാജ്യം മുഴുവൻ തെരുവിലേക്കിറങ്ങും. -ഇംറാൻ ഖാൻ പറഞ്ഞു. യഥാർഥ സ്വാതന്ത്ര്യ സമരത്തിനായി ഒരുങ്ങാനും ഇംറാൻ അണികളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.