'വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിലാകും'; ഇന്ത്യക്കെതിരെ വീണ്ടും ജസ്റ്റിൻ ട്രൂഡോ

ന്യൂഡൽഹി: നിയമവാഴ്ചയ്‌ക്കായി എപ്പോഴും നിലകൊള്ളുന്ന ഒരു രാജ്യമാണ് കാനഡയെന്നും വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടകരമായി ബാധിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി. ഖലിസ്താൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജൂണിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്താണ് നിജ്ജാർ (45) വെടിയേറ്റ് മരിച്ചത്. നിരോധിത ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവനായിരുന്നു. നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചത് മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആരോപണങ്ങൾ അസംബന്ധമാണെന്ന് ഇന്ത്യ മറുപടി നൽകിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ തുടരവേ 40 നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഇന്ത്യ എടുത്തുകളഞ്ഞതാണ് ട്രൂഡേയെ വീണ്ടും ചൊടിപ്പിച്ചത്. ഇത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങൾ ഏറെയുണ്ടെന്നും ട്രൂഡോ പറഞ്ഞു. 

എന്നാൽ, ട്രൂഡോയുടെ പുതിയ പരാമർശങ്ങളോട് പ്രതികരിക്കാൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ തയാറായിട്ടില്ല.

Tags:    
News Summary - "If Bigger Countries...": Trudeau's Fresh Barb At India Amid Diplomatic Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.