ഹംഗേറിയൻ എഴുത്തുകാരൻ ലാസ്​ലോ ക്രാസ്നഹോർകൈക്ക് സാഹിത്യ നൊബേൽ

ഓസ്ലോ: ഈ വർഷത്തെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരൻ ലാസ്​ലോ ക്രാസ്നഹോർകൈക്കാണ് പുരസ്കാരം. ഇതോടെ ഏണസ്റ്റ് ഹെമിങ് വെ, ടോണി മോറിസൺ, കസുവോ ഇഷിഗുറോ എന്നിവരുൾപ്പെട്ട പ്രശസ്തരായ സാഹിത്യ നൊബേൽ ജേതാക്കളുടെ പട്ടികയിൽക്രാസ്നഹോർകൈയും ഇടംപിടിച്ചു. അദ്ദേഹത്തിന്റെ നോവൽ ചരിത്രപരമായ ആഘാതങ്ങളെ നേരിടുകയും മനുഷ്യ ജീവിതത്തിന്റെ ദുർബലത തുറന്നു കാട്ടുകയും ചെയ്യുന്നുവെന്നായിരുന്നു പുരസ്കാരം നിർണയിച്ച പാനലിന്റെ അഭിപ്രായം.

കഴിഞ്ഞ വർഷം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനായിരുന്നു പുരസ്കാരം.

1954ൽ തെക്കു കിഴക്കൻ ഹംഗറിയിലെ ഗ്യുല എന്ന ചെറിയ പട്ടണത്തിലാണ് ക്രാസ്നഹോർകൈ ജനിച്ചത്. ആദ്യ നോവലായ സാറ്റാന്റാങ്കോ 1985ൽ പ്രസിദ്ധീകരിച്ചു. കാഫ്ക മുതൽ തോമസ് ബെർണാർഡ് വരെ നീളുന്ന മധ്യ യൂറോപ്യൻ പാരമ്പര്യത്തിലെ മികച്ച ഇതിഹാസ എഴുത്തുകാരനാണ് ക്രാസ്നഹോർകൈ.   



Tags:    
News Summary - Hungarian Author Laszlo Krasznahorkai Wins Nobel Prize For Literature 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.