ആറു പേര്‍ക്ക് കോവിഡ്: ചൈനയിൽ 460 വിമാനം റദ്ദാക്കി, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഗുവാങ്‌ഡോങ്

ബെയ്ജിങ്: ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തെക്കന്‍ ചൈനയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് നടപടികള്‍. നഗരത്തിന്റെ ഒരു ഭാഗം പൂര്‍ണമായി അടച്ചിട്ട് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇന്നലെ ആറു കോവിഡ് കേസുകളാണ് ഗുവാങ്‌ഡോങ് ആരോഗ്യ കമ്മീഷന്‍ സ്ഥിരീകരിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊരു സ്ത്രീക്ക് കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയിലെ ജീവനക്കാരിയാണ്. ഇതോടെ, 460 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവരുമായി അടുത്തിടപഴകിയ 110 പേരെ ക്വാറന്റീനിലാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.

Tags:    
News Summary - Hundreds of flights cancelled amid new COVID outbreak in Southern China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.