കുഴിമാടങ്ങളിൽ ഒരുമിച്ച് സംസ്കരിക്കുന്നത് നൂറുകണക്കിന് മൃതദേഹങ്ങൾ; പ്രേതനഗരമായി കിയവ്

റഷ്യൻ സൈനികരിൽ നിന്ന് പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷം യുക്രെയ്‌നിന്റെ തലസ്ഥാനമായ കിയവിന് പുറത്തുള്ള നഗരത്തിലെ ഒരു കുഴിയിൽ യുക്രേനിയൻ സൈന്യം നൂറുകണക്കിന് ആളുകളെ അടക്കം ചെയ്തുവെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.

"ബുച്ചയിൽ, ഞങ്ങൾ ഇതിനകം 280 പേരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തിട്ടുണ്ട്" -കിയവ് മേയർ അനറ്റോലി ഫെഡോറുക് ശനിയാഴ്ച എ.എഫ്‌.പി വാർത്താ ഏജൻസിയോട് ഫോണിൽ പറഞ്ഞു. ഭീകരമായി നശിപ്പിക്കപ്പെട്ട നഗരത്തിന്റെ തെരുവുകൾ ശവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തലയുടെ പിൻഭാഗത്ത് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും മേയർ പറയുന്നു. മരിച്ചവരിൽ 14 വയസ്സുള്ള ഒരു ആൺകുട്ടിയെയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുച്ചയുടെ തെരുവിൽ 22 മൃതദേഹങ്ങളെങ്കിലും കണ്ടതായി മേയർ 'അൽ ജസീറ'യോട് സ്ഥിരീകരിച്ചു. യുക്രെയ്ൻ -റഷ്യ യുദ്ധത്തിൽ ദുരന്ത നഗരമായി മാറിയിരിക്കുകയാണ് കിയവ്. കിയവിലെ ബുച്ചയിൽ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രെയ്ൻ സൈന്യം കിയവിന്റെ പല പ്രദേശങ്ങളും തിരിച്ചു പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിലെ വഴിയോരങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടെത്തിയത്.

Tags:    
News Summary - Hundreds buried in mass grave in Bucha, near Kyiv: Mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.