ന്യൂയോർക്: യു.എസ് സംസ്ഥാനമായ മിനസോടയിൽ കാറിൽ 47 പൂച്ചകൾക്കൊപ്പം താമസിക്കുന്ന യുവാവിനെ കണ്ടെത്തി. വീടില്ലാത്തതിനാലാണ് കടുത്ത ചൂടിനെ പ്രതിരോധിക്കാൻ യുവാവ് പൂച്ചകൾക്കൊപ്പം കാറിൽ താമസിച്ചത്. മിനസോടയിൽ 32 ഡിഗ്രി സെൽഷ്യസ് ആണ് താപനില. അടുത്തിടെയാണ് യുവാവ് ഭവനരഹിതനായത്.
പൂച്ചകളെ ഉപേക്ഷിക്കാൻ മനസില്ലാത്തതിനാലാണ് അവയെ കൂടെ കൂട്ടിയതെന്നാണ് യുവാവ് പറയുന്നത്. കുഞ്ഞു പൂച്ചകൾ മുതൽ 12 വയസായവ വരെ കൂട്ടത്തിലുണ്ട്. കൊടും ചൂടിൽ നിന്ന് പൂച്ചകളെ രക്ഷിക്കാൻ അനിമൽ ഹ്യൂമൻ സൊസൈറ്റിയും ചിസാജോ കൗണ്ടി പൊലീസും ഇടപെട്ടു. കാറിൽ നിന്ന് 47 പൂച്ചകളെയും മാറ്റിയിട്ടുണ്ട്. മുമ്പ് 14 പൂച്ചകളെ യുവാവ് ഉപേക്ഷിച്ചതായി ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പൂച്ചകളെ സംരക്ഷിക്കാൻ യുവാവ് തന്നാൽ കഴിയും വിധം ശ്രമം നടത്തി.
എന്നാൽ അധികകാലം ഇതു തുടരാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് മനസിലായതായി അനിമൽ ഹ്യൂമൻ സൊസൈറ്റി പറഞ്ഞു. പൂച്ചകളെ പരിശോധിച്ച് വാക്സിനേഷനും പോഷകാഹാരങ്ങളും നൽകിയ ശേഷം താൽപര്യമുള്ളവർക്ക് ദത്തെടുക്കാൻ നൽകാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.