ന്യൂസിലൻഡിൽ ജസീന്തയുടെ ലേബർ പാർട്ടി എം.പിയായി ഹിമാചൽ സ്വദേശിയും

വെല്ലിങ്​ടൺ: ന്യൂസിലൻഡ്​ പാർലമെൻറിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട്​ ഹിമാചൽപ്രദേശ്​ സ്വദേശിയും. ഹാമിൽട്ടൺ വെസ്​റ്റിൽ നിന്നാണ്​ ഹിമാചൽപ്രദേശ്​ സ്വദേശിയായ ഗൗരവ്​ ശർമ്മ ലേബർ പാർട്ടി എം.പിയായി പാർമെൻറിലെത്തിയത്​. നാഷണൽ പാർട്ടിയിലെ ടിം മാഷിനോഡിനെ 4,425 വോട്ടുകൾക്കാണ്​ അദ്ദേഹം പരാജയപ്പെടുത്തിയത്​. 16,950 വോട്ടുകളാണ്​ ​ആകെ പോൾ ചെയ്​തത്​.

ന്യൂസിലൻഡിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഗൗരവിനെ ഹിമാചൽ മുഖ്യമന്ത്രി ജയ്​ റാം താക്കൂർ അഭിനന്ദിച്ചു. ഗൗരവി​െൻറ നേട്ടത്തിൽ ഹിമാചലും ഇന്ത്യയും അഭിമാനിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

20 വർഷം മുമ്പാണ്​ ഡോക്​ടറായ ഗൗരവ്​ ഹിമാചലിൽഎത്തുന്നത്​. ഹാമിൽട്ടണിലാണ്​ അദ്ദേഹം ജോലി നോക്കിയിരുന്നത്​. മെഡിസിനിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ബിസിനസ്​ അഡ്​മിനിസ്​ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്​.

കോവിഡ്​ സമയത്ത്​ ഹാമിൽട്ടണിലെ ജനങ്ങൾക്കിടയിൽ കാര്യക്ഷമമായി അദ്ദേഹം പ്രവർത്തിച്ചിരുന്നതായി ലേബർ പാർട്ടി അവകാശപ്പെടുന്നു. ഗൗരവ്​ ഒമ്പതാം ക്ലാസിൽ പഠിക്കു​േമ്പാഴാണ്​ ഹിമാചൽ പ്രദേശിലെ ഇലക്​ട്രിസിറ്റി ബോർഡിലെ ജോലി രാജിവെച്ച്​ അദ്ദേഹത്തി​െൻറ പിതാവ്​ മറ്റൊരു രാജ്യത്തേക്ക്​ പോകാൻ തീരുമാനിക്കുന്നതും ന്യൂസിലൻഡിലെത്തുന്നതും​.

Tags:    
News Summary - Himachal Man Who Moved to New Zealand 20 Years Ago Elected as MP in Jacinda Ardern's Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.