ആമസോൺ മഴക്കാടിന് നടുവിലൂടെ ഹൈവേ; ബ്രസീലിൽ ആദിവാസി വിഭാഗങ്ങളുടെ പ്രക്ഷോഭം

ബെലെം: ആമസോൺ മഴക്കാടിന് നടുവിലൂടെ ഹൈവേ നിർമിക്കാൻ ബ്രസീൽ ഗവൺമെന്റി​​ന്റെ നീക്കം; തടഞ്ഞ് ആമ​സോൺ കാടുകളിൽ അധിവസിക്കുന്ന ആദിവാസി വിഭാഗങ്ങൾ.

ലോക കാലാവസ്ഥാ വ്യതിയാന സമ്മേളനം സംഘടിപ്പിക്കുന്ന ബ്രസീൽ തന്നെയാണ് ലോകത്തെ കാലാവസ്ഥയെ സംരക്ഷിക്കുന്നതിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന ഭൂമിയുടെ ശ്വാ​സകോശം എന്നറിയപ്പെടുന്ന ആമസോൺ വനാന്തരങ്ങളിലൂടെ ഹൈവേ നർമിക്കാനൊരുങ്ങുന്നത്.

കാലാവസ്ഥാ വ്യതിയാന സമ്മേളനം അവസാനിക്കുന്നതിന് മുമ്പുതന്നെയാണ് പരിസ്ഥിതിവിരുദ്ധമായ തീരുമാനം ബ്രസീൽ കൈക്കൊണ്ടത്. ബ്രസീലി​ലെ ‘മുണ്ടുറുക്കു’ എന്ന ആദിവാസി വിഭാഗത്തിൽപെട്ട നൂറിലേറെ വരുന്ന പ്രവർത്തകർ സമ്മേളനം നടക്കുന്ന ബെലെമിലെ വേദിയിലേക്ക് മാർച്ച് നടത്തി.

‘നമ്മുടെ കാടുകൾ വിൽക്കാനുള്ളതല്ല, നമ്മളാണ് കാലാവസ്ഥയെ സംരക്ഷിക്കേണ്ടത്’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ജനകീയ പ്രക്ഷോഭം നടക്കുന്നത്. ‘മുണ്ടെറുകു ഇപറെഗ് അയു’ മുന്നേറ്റം എന്ന സംഘടനയുടെ ആഹ്വാനപ്രാരമാണ് ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവക്കെതിരായി മുദ്രാവവാക്യം മുഴക്കിയത്.

ലോകത്തെ പ്രമുഖ കോർപ​റേറ്റുകൾക്കായി ആമസോണിനെ കൊല്ലുകയാണ് എന്നാരോപിച്ചാണ് ഇവർ പ്രക്ഷോഭം നയിക്കുന്നത്. ആമസോൺ കാടിനുള്ളിൽ രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനിക്ക് ബ്രസീൽ ഗവൺമെന്റ് എണ്ണ പര്യവേഷണത്തിന് അനു​മതി നൽകിയിരിക്കുകയാണ്. ആമ​സോൺ നദീമുഖത്തുനിന്ന് 500 കിലോമീറ്റർ മാത്രം അകലെയാണ് എണ്ണ പര്യ​വേഷണത്തിന് അനുമതി നൽകിയത്.

ലോകത്ത് കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കാൻ ആമസോൺ സംരക്ഷി​ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആമസോണിൽ 715 കോടി ടൺ കാർബണാണുള്ളത്. അതായത് ലോകത്തി​ന്റെ മൊത്തം കാർബൺ ഉൽപാദനത്തിന്റെ പകുതി.

പുതിയ പഠനപ്രകാരം ആമസോൺ കാർബൺ ബഹിർഗമനത്തി​ന്റെ പ്രധാന ഉൽപന്നമായി മാറി. ഇത് മനുഷ്യന്റെ തെറ്റായ പ്രവൃത്തി​കൊണ്ടാണ് ഉണ്ടാകുന്നതും. വൻ വരൾച്ചയിലൂടെയുണ്ടായ തകർച്ചയിൽ നിന്ന് കരകയാറാൻ ആമ​സോൺ പാടുപെടുകയാണെന്നും പഠനമുണ്ട്.

Tags:    
News Summary - Highway through the middle of the Amazon rainforest; Protest by indigenous groups in Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.