പ്രധാനമ​ന്ത്രിയാകാൻ ഇംറാൻ ഖാനെ സഹായിച്ചു; അതിൽ ഖേദിക്കുന്നു -പാകിസ്താൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

ഇസ്‍ലാമാബാദ്: മുൻ ക്രിക്കറ്റ് താരവും പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാ​നെ പാകിസ്താന്റെ പ്രധാനമന്ത്രിയാകാൻ സഹായിച്ചിരുന്നുവെന്നും എന്നാൽ അതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും പാക് മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്.

എ.ആർ.വൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാക് ക്രിക്കറ്റ് താരം മനസ് തുറന്നത്. പ്രധാനമന്ത്രിയായപ്പോൾ ഇംറാൻ എല്ലാം മറന്നു. ഒരു നന്ദിപോലും പറയുകയുണ്ടായില്ലെന്നും മിയാൻദാദ് പറഞ്ഞു. താനും തന്റെ സഹോദരങ്ങളും തെരുവുകളിൽ കളിച്ചാണ് വളർന്നതെന്നും മിയാൻദാദ് പറഞ്ഞു. ദേശീയ മത്സരങ്ങളിൽ തന്റെ ടീം തോൽക്കുമ്പോൾ അതിന്റെ ആഘാതം കുറക്കാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളത്. ടീമിലെ ഒരാൾ പോലും തന്റെ കാപ്റ്റൻസിയെ എതിർത്തിരുന്നി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2018 ലാണ് പാക് പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ ചുമതലയേറ്റത്. എന്നാൽ കാലാവധി തികക്കുന്നതിന് മുമ്പ് അധികാരമൊഴിയേണ്ടി വന്നു. 2022 ഏപ്രിലിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നായിരുന്നു ഇംറാൻ ഖാന് അധികാരം നഷ്ടമായത്.

Tags:    
News Summary - Helped Imran Khan become PM, regretted it": Pak's former cricket captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.