ന്യൂഡൽഹി: കോവിഡ് വാക്സിൻ ദീർഘകാലത്തേക്ക് ഫലം ചെയ്യണമെങ്കിൽ ബൂസ്റ്റർ ഡോസ് വേണമെന്ന് പഠനം. ഇന്ത്യയിലും യു.എസിലും മറ്റ് ചില യുറോപ്യൻ രാജ്യങ്ങളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. നിലവിൽ രണ്ട് ഡോസ് വാക്സിനാണ് ജനങ്ങൾക്ക് നൽകുന്നത്.
ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിരിക്കുന്നു. ആരോഗ്യപ്രവർത്തകരും കോവിഡ് മുൻനിര പോരാളികളുമെല്ലാം വാക്സിൻ സ്വീകരിച്ചതിനാൽ സുരക്ഷിതരാണെന്ന് കരുതുന്നു. എന്നാൽ, അവർ പൂർണമായും സുരക്ഷിതരാവണമെങ്കിൽ അവർക്ക് വാക്സിെൻറ ബൂസ്റ്റർ ഡോസ് കൂടി നൽകണം. ഇതുമായി ബന്ധപ്പെട്ട് യു.എസിലും ഇന്ത്യയിലും യുറോപ്യൻ രാജ്യങ്ങളിലും പഠനങ്ങൾ നടക്കുന്നുണ്ടെന്ന് എയിംസിലെ ഡോക്ടറായ സഞ്ജീവ് സിൻഹ പറഞ്ഞു.
ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വൈകാതെ ലഭിക്കും. ഇതിെൻറ കൂടി അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡാറ്റയുടെ അടിസ്ഥാനത്തിൽ മാത്രമാവും ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ മെഡിക്കൽ ജേണലിൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് വാക്സിൻ ഇടവേള വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവെടിയരുത്. കോവിഡിെൻറ നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.