ഗസ്സ: വെടിനിർത്തലിന് ബൈഡൻ ഇടപെടണം; വൈറ്റ് ഹൗസ് ഗേറ്റുകൾ ഉപരോധിച്ച ജൂത പ്രതിഷേധക്കാർ അറസ്റ്റിൽ

വാഷിങ്ടൺ: ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൺ ഇടപെടണമെന്നാവശ്യപ്പെട്ട് വൈറ്റ് ഹൗസ് ഗേറ്റുകൾ ഉപരോധിച്ച ജൂത പ്രതിഷേധക്കാർ അറസ്റ്റിൽ. അനധികൃതമായി പ്രവേശിച്ചതിനും ഗേറ്റുകൾ ഉപരോധിച്ചതിനുമാണ് 30ലധികം പേരെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 

‘ജൂയിഷ് വോയിസ് ഫോർ പീസ്’, ‘ഈഫ് നോട്ട് നൗ’ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജൂത ഗാനങ്ങൾ ആലപിച്ചും യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധം അരങ്ങേറിയത്. ഗാസയിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഇസ്രായേൽ തയാറെടുക്കുന്നെന്നും ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് പ്രതിഷേധം. 1500ലധികം വരുന്ന പ്രതിഷേധക്കാർ വൈറ്റ് ഹൗസിന്റെ നാല് ഗേറ്റുകൾ ഉപരോധിച്ചു.

സംഘർഷത്തിൽ ബൈഡൻ ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതുവരെ 1400 പേർ കൊല്ലപ്പെട്ടപ്പോൾ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 2700ലധികം ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്. 

Tags:    
News Summary - Gaza: Biden must intervene in ceasefire; Jewish protesters who blockaded the White House gate were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.