Posted On
date_range Updated On
date_range പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു; നവജാതശിശു ഉൾപ്പെടെ രണ്ട് മരണം
നോയിഡ: വീട്ടിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 12 ദിവസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികൾ മരിക്കുകയും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
അഗ്നിശമന സേനാംഗങ്ങളും രണ്ട് വാട്ടർ ടെൻഡറുകളും നാല് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയിരുന്നെങ്കിലും അപ്പോഴേക്കും കുടുംബത്തിലെ ആറ് പേർക്ക് പൊള്ളലേറ്റിരുന്നു. ഇവരിൽ 12 വയസ്സുള്ള ആൺകുട്ടിയും 12 ദിവസം മാത്രം പ്രായമുള്ള ശിശുവും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.