എണ്ണ ടാങ്കർ ആ​ക്രമണം: ജി7 ആരോപണം തള്ളി ഇറാൻ

തെഹ്​റാൻ: ഒമാൻ തീരത്തിനടുത്ത്​ അറബിക്കടലിൽ വെച്ച്​ ഇസ്രായേൽ ഉടമസ്​ഥതയിലുള്ള എണ്ണ ടാങ്കർ ആക്രമിച്ചതിനു പിന്നിൽ ഇറാനാണെന്ന ജി7 രാഷ്​ട്രങ്ങളുടെ ആരോപണങ്ങൾ തള്ളി ഭരണകൂടം.

ഇറാനെതിരെ അടിസ്​ഥാനരഹിതമായ ആരോപണങ്ങളാണ്​ ഉന്നയിക്കുന്നതെന്നും ടാങ്കർ ആക്രമിച്ചത്​ ഇറാനാണെന്നത്​ ഇസ്രായേലി​െൻറ ഭാവനാസൃഷ്​ടിയാണെന്നും ഇതു പോലെ മുമ്പ്​ നിരവധി തവണ രാജ്യത്തെ അവർ പ്രതിക്കൂട്ടിൽ നിർത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്​താവ്​ സഈദ്​ ഖതിബ്​സദേഹ്​ അറിയിച്ചു. ഇതുസംബന്ധിച്ച്​ ജി7 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ്​ പ്രസ്​താവനയിറക്കിയത്​.

രണ്ട്​ നാവികരുടെ മരണത്തിനിടയാക്കിയ ജൂലൈ 29നു നടന്ന ആക്രമണം അന്താരാഷ്​ട്ര നിയമങ്ങളുടെ ലംഘനമാണെന്നും എല്ലാ തെളിവുകളും ഇറാന്​ എതിരാണെന്നുമായിരുന്നു ജി7 രാജ്യങ്ങളുടെ ആരോപണം.

Tags:    
News Summary - G7 says Iran behind tanker attack, threatening peace and stability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.