പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ബെൽജിയത്തിന്‍റെ തലസ്ഥാനമായ ബ്രസൽസിൽ രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബെൽജിയൻ പ്രധാനമന്ത്രി അലെക്സാണ്ടർ ഡി ക്രൂ, മറ്റ് നാല് മന്ത്രിമാർ എന്നിവർ സമ്പർക്ക വിലക്കിൽ കഴിയുകയാണ്.
ബെൽജിയത്തിൽ നിന്ന് തിരിച്ചുവരവേ കാസ്റ്റെക്സിന്‍റെ 11കാരിയായ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹവും പോസിറ്റീവായത്. ലക്ഷണങ്ങളൊന്നും ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. പല രാജ്യങ്ങളും കനത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.