ബോംബ് ഭീഷണി; പാരിസിലെ ഈഫൽ ടവറിൽനിന്ന് സഞ്ചാരികളെ ഒഴിപ്പിച്ചു

പാരിസ്: ബോംബ് ഭീഷണിയെ തുടർന്ന് പാരിസിലെ ഈഫൽ ടവറിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ടവറിന്‍റെ മൂന്നു നിലകളിലും സമീപത്തെ കോപ്ലക്സിലും ഉണ്ടായിരുന്ന ആളുകളെയാണ് ഒഴിപ്പിച്ചത്.

ഫ്രഞ്ച് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നുനിലകളിലെയും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തെയും ആളുകളെ ഒഴിപ്പിച്ചത്. സമാന സാഹചര്യങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും എന്നാൽ അപൂർവമാണെന്നും അധികൃതർ പറഞ്ഞു.

ഫ്രാൻസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫൽ ടവർ കാണാനായി വർഷവും 50 ലക്ഷം പേരാണ് എത്തുന്നത്. കഴിഞ്ഞവർഷം 62 ലക്ഷം പേർ വന്നിരുന്നു. 1889ലാണ് ടവറിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്.

Tags:    
News Summary - French Police Evacuates Tourists From Eiffel Tower In Paris After Bomb Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.