(AFP: Frederick Florin)

എത്ര വിചിത്രമായ ആചാരം... കാറുകൾ കത്തിച്ച്​ പുതുവർഷത്തെ വരവേറ്റ്​ ഈ രാജ്യം

പാരീസ്​: ആളൊഴിഞ്ഞതും വഴിയരികിൽ പാർക്ക്​ ചെയ്തിരിക്കുന്നതുമായ നൂറുകണക്കിന്​ വാഹനങ്ങൾ കത്തിക്കുക. ഫ്രാൻസിൽ പുതുവത്സരത്തലേന്ന്​ അരങ്ങേറുന്ന വിചിത്ര ആചാരത്തിൽ ഈ വർഷം കത്തിച്ചത്​ 874 കാറുകൾ. വാഹനങ്ങൾ കത്തിക്കുന്നത്​ ക്രിമിനൽ കുറ്റകൃത്യമാണെങ്കിലും മുടങ്ങാതെ കാർ കത്തിക്കൽ നടക്കുമെന്നതാണ്​ പ്രത്യേകത.

കോവിഡ്​ 19നെ തുടർന്ന്​ അർധരാത്രിയിൽ കത്തിക്കുന്ന കാറുകളുടെ എണ്ണത്തിൽ വൻ കുറവ്​ ​രേഖപ്പെടുത്തിയിട്ടുണ്ട്​. 2019ൽ 1316 വാഹനങ്ങളാണ്​ അഗ്​നിക്കിരയാക്കിയത്​.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ നഗരങ്ങളിൽ പൊലീസ്​ നിരീക്ഷണം ശക്തമാക്കിയിരുന്നു. പൊതുജനങ്ങൾ തടിച്ചുകൂടുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തുകയും മാസ്ക്​ ഉൾപ്പെടെയുള്ളവ നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. 2020ൽ കാർ കത്തിച്ചതിന്‍റെ കണക്കുകൾ ലഭ്യമല്ല. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ രാജ്യവ്യാപകമായി ലോക്​ഡൗണായതിനെ തുടർന്നായിരുന്നു 2020ൽ ഇത്​ ഒഴിവായത്​.

(AFP: Frederick Florin)

ന്യൂ ഇയർ ആഘോഷം മറയാക്കി കുറ്റകൃത്യങ്ങൾ മറയ്ക്കുന്നതിനും ഇൻഷുറൻസ്​ തുക തട്ടുന്നതിനും സ്വന്തം കാർ കത്തിക്കാറുണ്ടെന്നും​ അധികൃതർ പറയുന്നു. 1990 കളിലാണ്​ കാറിന്​ തീയിടൽ സമ്പ്രദായം ഫ്രാൻസിൽ ആരംഭിച്ചത്​. പിന്നീട്​ പല പ്രതിഷേധങ്ങളുടെയും ഭാഗമായി ഈ ആചാരം മാറി. അക്കാലങ്ങളിൽ മൂന്നാഴ്ചക്കുള്ളിൽ 8000ത്തിലധികം വാഹനങ്ങൾ കത്തിച്ചിരുന്നതായി പൊലീസിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. 

Tags:    
News Summary - French New Years tradition of torching cars continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.