‘ഫലസ്തീനെ സ്വതന്ത്രമാക്കുക’; യു.എസിലെ ഇസ്രായേൽ എംബസിക്കരികെ ആയിരങ്ങൾ

വാഷിങ്ടൺ: ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ ഇസ്രായേൽ എംബസിക്കു മുന്നിൽ ആയിരങ്ങൾ ഒത്തുകൂടി. ഫലസ്തീനെ സ്വതന്ത്രമാക്കുക, വംശഹത്യ അവസാനിപ്പിക്കുക എന്നിങ്ങനെ എഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം.

‘ഈ വംശഹത്യയിൽ എനിക്ക് പങ്കില്ല’ എന്നു പറഞ്ഞ് കഴിഞ്ഞയാഴ്ച യു.എസ് സൈനികൻ ആരോൺ ബുഷ്നെൽ സ്വയം തീകൊളുത്തി മരിച്ച സ്ഥലത്താണ് പ്രതിഷേധസംഗമം അരങ്ങേറിയത്. ആരോൺ ബുഷ്നെല്ലിന്റെ ചിത്രവുമേന്തിയായിരുന്നു പ്രകടനം.

Tags:    
News Summary - 'Free Palestine'; Thousands at the Israeli embassy in the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.