(photo: Peruvian Congress/AFP/Getty Images)

പെറുവിന്റെ ഇടക്കാല പ്രസിഡന്റായി ഫ്രാന്‍സിസ്‌കോ സഗസ്തി

ലിമ: പെറുവിന്റെ ഇടക്കാല പ്രസിഡന്റായി ഫ്രാന്‍സിസ്‌കോ സഗസ്തിയെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ പെറുവിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന മൂന്നാമത്തെയാളാണ് സഗസ്തി. ഇടക്കാല പ്രസിഡന്റായിരുന്ന മാനുവല്‍ മെറീനോ രാജി വെച്ചതിനു പിന്നാലെ 24 മണിക്കൂറിനകമാണ് പുതിയ പ്രസിഡന്റിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.

2021 ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് വരെയാണ് ഇടക്കാല പ്രസിഡന്റിന്റെ കാലാവധി.

വന്‍ അഴമതി ആരോപണങ്ങളെ തുടര്‍ന്നാണ് മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കറയെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കിയത്. മാര്‍ട്ടിന്‍ വിസ്‌കറയെ പുറത്താക്കുന്നതിനെതിരെ വോട്ടുചെയ്ത ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാണ്. ഇന്‍ഡ്രസ്ട്രിയല്‍ എന്‍ജിനീയറാണ് 71കാരനായ സഗസ്തി.

ഒരു ദശകത്തിനിടയിലെ ഏറ്റവും മോശം രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വിസ്‌കറയുടെ ഇംപീച്ച്മെന്റോടെ രാജ്യവ്യാപകമായി ആരംഭിച്ച പ്രതിഷേധങ്ങളെ സഗസ്തിയുടെ നിയമനം തണുപ്പിക്കുമെന്നാണ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.