ഭീമൻ മത്സ്യബന്ധന കപ്പലിന്റെ വല പൊട്ടി ലക്ഷത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി -വിഡിയോ

പാരീസ്: ഫ്രാൻസ് തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരുലക്ഷത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ. വ്യാഴാഴ്ചയാണ് സംഭവം. മത്സ്യബന്ധന ബോട്ടിന്റെ വല പൊട്ടിയതാണ് കാരണം. ഡച്ച് ഉടമസ്ഥതയിലുള്ള എഫ്.വി മാർഗിരിസ് എന്ന മത്സ്യബന്ധന കപ്പലാണ് മത്സ്യങ്ങളെ കടലിൽ ഉപേക്ഷിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യബന്ധന കപ്പലാണ് മാർഗിരിസ്. വല പൊട്ടിയതാണ് മത്സ്യങ്ങളെ ഉപേക്ഷിക്കാൻ കാരണമെന്നാണ് കപ്പൽ അധികൃതരുടെ പ്രതികരണം.

സമുദ്രത്തിൽ ചത്ത മത്സ്യങ്ങൾ ഒഴുകി നടക്കുന്നതിന്റെ വിഡിയോകൾ പുറത്തുവന്നു. ഇതോടെ സംഭവം ​െഞട്ടിക്കുന്നതാണെന്ന് ​പ്രതികരിച്ച് ഫ്രാൻസ് മാരിടൈം മന്ത്രി ആനിക്ക് ഗിറാൻഡിൻ രംഗത്തെത്തി. സംഭവം അ​ന്വേഷിക്കാൻ മത്സ്യബന്ധന നിരീക്ഷണ അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.

Full View

പ്രമുഖ സംഘടനയായ സീ ഷെപ്പേർഡിന്റെ ഫ്രഞ്ച് വിഭാഗമാണ് മത്സ്യങ്ങൾ കടലിൽ ഒഴുകി നടക്കുന്നതിന്റെ ചിത്രം ആദ്യം പങ്കുവെച്ചത്. 3000 ത്തോളം ചതുരശ്രമീറ്ററിൽ മത്സ്യങ്ങൾ ചത്തുകിടക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

Full View

മാർഗിരിസ് പോലുള്ള കപ്പലുകൾ ഒരു​ കിലോമീറ്ററിലധികം നീളമുള്ള വലകളാണ് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്. ഇതിനെതിരെ പരിസ്ഥിതി വാദികൾ നേര​ത്തെയും രംഗത്തെത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് 2012ൽ മാർഗിരിസ് ആസ്ട്രേലിയൻ തീരം വിടാൻ നിർബന്ധിതരായിരുന്നു.

വലിയ പരിസ്ഥിതി മലിനീകരണം വരുത്തിവെക്കുന്ന സംഭവം നടന്നിട്ടും ഫ്രഞ്ച് തീരത്ത് ഇപ്പോഴും മത്സ്യബന്ധന പ്രവർത്തനങ്ങളിൽ കപ്പൽ ഏർപ്പെട്ടിരിക്കുന്നതായി പറയുന്നു. 

Tags:    
News Summary - France after giant trawler sheds 100000 dead fish off coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.