ജ​യ്ശ്രീ ഉ​ള്ളാ​ൾ

യു.എസിലെ 100 സമ്പന്ന വനിതകളിൽ നാല് ഇന്ത്യൻ വംശജർ

ന്യൂ​യോ​ർ​ക്: യു.​എ​സി​ൽ സ്വ​യാ​ർ​ജി​ത സ​മ്പ​ത്ത് കൂ​ടു​ത​ലു​ള്ള 100 വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ നാ​ല് ഇ​ന്ത്യ​ൻ വം​ശ​ജ​ർ. ഫോ​ബ്സ് മാ​സി​ക​യാ​ണ് പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. അ​രി​സ്റ്റ നെ​റ്റ്‍വ​ർ​ക്സ് സി.​ഇ.​ഒ ജ​യ്ശ്രീ ഉ​ള്ളാ​ൾ 15ാമ​തെ​ത്തി.

240 കോ​ടി ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 19,800 കോ​ടി രൂ​പ) ഇ​വ​രു​ടെ സ​മ്പാ​ദ്യം. ‘സി​ന്റെ’ ഐ.​ടി ക​ൺ​സ​ൽ​ട്ടി​ങ് സ​ഹ​സ്ഥാ​പ​ക നീ​ര​ജ സേ​ഥി 99 കോടി ഡോ​ള​ർ (8,177 കോ​ടി രൂ​പ) സ​മ്പാ​ദ്യ​വു​മാ​യി 25ാമ​തും ‘ക​ൺ​ഫ്ലു​വ​ന്റ്’ ക​മ്പ​നി ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫി​സ​ർ നേ​ഹ ന​ർ​ഖെ​ഡെ 52 കോടി ഡോ​ള​റു​മാ​യി (4,295 കോ​ടി രൂ​പ) 50ാം സ്ഥാ​ന​ത്തും പെ​പ്സി​കോ മു​ൻ സി.​ഇ.​ഒ ഇ​ന്ദ്ര നൂ​യി 35 കോടി ഡോ​ള​റു​മാ​യി (2,891 കോ​ടി രൂ​പ) 77ാം സ്ഥാ​ന​ത്തു​മാ​ണ്.

Tags:    
News Summary - Four of the 100 richest women in the US are of Indian origin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.