കൊറോണ ചൈന​ വൈറസ്​- ട്രംപി​െൻറ പരാമർശത്തിൽ​ നഷ്​ടപരിഹാരം തേടി യു.എസിലെ ചൈനീസ്​ വംശജർ കോടതിയിൽ

​വാഷിങ്​ടൺ: പ്രസിഡൻറ്​ കാലത്ത്​ നിരന്തരം ചൈനക്കെതിരെ നടപടികളും വിമർശനങ്ങളുമായി രംഗത്തുണ്ടായിരുന്ന ട്രംപിനെതിരെ കോടതി നടപടികളുമായി യു.എസിലെ ചൈനീസ്​ വംശജർ. കോവിഡിനെ ചൈന വൈറസെന്ന്​ വിളിച്ചത്​ അടിസ്​ഥാനരഹിതമാണെന്ന്​ ചൂണ്ടിക്കാണ്ടി ചൈനീസ്​ അമേരിക്കൻ മനുഷ്യാവകാശ സഖ്യമാണ്​ ന്യൂയോർകിലെ ​ഫെഡറൽ കോടതിയിൽ പരാതി​ നൽകിയത്​. ​വൈറസ്​ വിഷയത്തിൽ ട്രംപിനെ നടപടി പരിധിവിട്ടതും അതിക്രമപരമവുമായിരുന്നുവെന്ന്​ ​ പരാതിയിൽ പറയുന്നു. രാജ്യത്തെ ചൈനീസ്​ വംശജർക്ക്​ പരാമർശമുണ്ടാക്കിയ മാനസിക സമ്മർദം കണക്കിലെടുക്കാതെ നിരന്തരം അതേ പരാമർശം ആവർത്തിച്ചതായും കുറ്റപ്പെടുത്തുന്നുണ്ട്​.

നഷ്​ടപരിഹാമായി യു.എസിലെ ഓരോ ഏഷ്യൻ വംശജനും ഓരോ ഡോളർ വീതം നഷ്​ടപരിഹാരം നൽകണം. 2.29 കോടി ഡോളർ വരുന്ന ഈ നഷ്​ടപരിഹാര തുക ഉപയോഗിച്ച്​ ഏഷ്യൻ വംശജർ രാജ്യത്തിന്​ നൽകിയ സംഭാവനകൾ വരച്ചുകാട്ടുന്ന മ്യൂസിയം നിർമിക്കുമെന്നും സംഘടന പറഞ്ഞു.

എന്നാൽ, ഇത്​ ഭ്രാന്തമായ നിയമനടപടിയാണെന്ന്​ ട്രംപി​െൻറ ഉപദേശകൻ ജാസൺ മില്ലർ കുറ്റപ്പെടുത്തി. കോടതിയിലെത്തുന്നതോടെ ഇത്​ തള്ളിപ്പോകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

Tags:    
News Summary - Former US President Donald Trump sued for referring to COVID-19 as 'China virus'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.