പാകിസ്താൻ മുന്‍ പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍ അന്തരിച്ചു

കറാച്ചി: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാകിസ്താന്‍ മുസ്‌ലിം ലീഗ്-എന്‍(പി.എം.എല്‍-എന്‍.) പാര്‍ട്ടിയുടെ നേതാവാണ് മംനൂന്‍ ഹുസൈന്‍. 2013 മുതൽ 2018 വരെയായിരുന്നു അദ്ദേഹം പ്രസിഡന്‍റ് പദവിയിൽ ഉണ്ടായിരുന്നത്.

നേരത്തേ അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. പാകിസ്താന്‍റെ 12ാമത്തെ പ്രസിഡന്‍റാണ് മംനൂന്‍ ഹുസൈന്‍. വിഭജന സമയത്ത് ആഗ്രയില്‍നിന്ന് കറാച്ചിയിലേക്ക് കുടിയേറിയവരാണ് മംനൂന്‍ ഹുസൈന്‍റെ മാതാപിതാക്കള്‍. വളരെ ദരിദ്രമായ സാഹചര്യത്തില്‍ നിന്നാണ് അദ്ദേഹം പ്രസിഡന്‍റ് പദവി വരെ എത്തിയത്.

മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അടുത്ത അനുയായിയാണ് മംനൂൻ. 

Tags:    
News Summary - Former Pakistan president Mamnoon Hussain passes away in Karachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.